ചിങ്ങവനത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ചിങ്ങവനം റെയില്‍വേ സ്റ്റേഷന് സമീപമുള്ള പൂവന്തുരുത്ത് റെയില്‍വേ മേല്‍പാലത്തിന് താഴെ ട്രാക്കിലേക്കാണ് ഇന്നലെ രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞു വീണത്. ഇതിനൊപ്പം പാലത്തിന്റെ കല്‍ക്കെട്ടും തകര്‍ന്നുവീണു.
മണ്ണ് ട്രാക്കിലേക്ക് വീണതിന് പിന്നാലെ ഗുരുവായൂര്‍ പുനലൂര്‍ ട്രെയിനും കടന്നു പോയി. ട്രാക്കില്‍ കിടന്ന മണ്ണ് ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ച ശബ്ദം കേട്ടാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിലും പൊലിസിലും വിവരമറിയിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ സംഭവസ്ഥലം സന്ദര്‍ശിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇനിയും മണ്ണിടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. റെയില്‍വേ അധികൃതരും ഈസ്റ്റ് പൊലിസും നാട്ടുകാരും ചേര്‍ന്ന് മണ്ണ് നീക്കി ഒരു മണിക്കൂറിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."