HOME
DETAILS
MAL
കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിനെതിരേ മന്മോഹന് സിങ്
backup
September 18 2017 | 23:09 PM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരേ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനവും ഏകീകൃത ചരക്ക് സേവന നികുതി (ജി.എസ്.ടി)യും രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദന രംഗത്തുള്ള വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.
ഒരൊറ്റ എന്ജിന് എന്ന നിലയിലാണ് ഇന്ത്യയുടെ സാമ്പത്തിക മേഖല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നോട്ട് നിരോധനവും ജി.എസ്.ടിയും ഇതിനെ പ്രതികൂലമാക്കിയിരിക്കുകയാണ്. അസംഘടിത മേഖലയിലും ചെറുകിട മേഖലയിലും സര്‍ക്കാരിന്റെ സാമ്പത്തിക നയം സാരമായി ബാധിച്ചിട്ടുണ്ട്. അസംഘടിത മേഖലയിലാണ് 90 ശതമാനം തൊഴിലവസരങ്ങളുമുള്ളത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്തിന്റെ ജി.ഡി.പിയില്‍ രണ്ടുശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."