സിന്ധു - ഒകുഹാര പോരാട്ടം കടുപ്പമേറിയതും മികച്ചതും''
കൊച്ചി: കൊറിയ ഓപണ്‍ സൂപ്പര്‍ സീരിസ് കലാശപ്പോരില്‍ പി.വി സിന്ധുവും നൊസോമി ഒകുഹാരയും തമ്മിലുള്ള മത്സരം കടുപ്പമേറിയതും മികച്ചതുമായിരുന്നവെന്ന് പുല്ലേല ഗോപീചന്ദ്. ഇത്തരം പോരാട്ടങ്ങളാണ് ബാഡ്മിന്റണിനെ ജനകീയമാക്കുന്നതെന്നും സിന്ധുവിന്റെ പരിശീലകനും ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനുമായ ഗോപീചന്ദ് പറഞ്ഞു.
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ തനിയാവര്‍ത്തമായിരുന്നു ഈ മത്സരവും. ഫലം നേരെ തിരിച്ചായി. പിഴവുകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ ആക്രമണങ്ങളിലെ മികവ് സിന്ധുവിനെ തുണച്ചു. സ്ഥിരതയില്ലായ്മ എന്ന വെല്ലുവിളി മറികടക്കാനും നേട്ടത്തിലൂടെ സാധിച്ചു. കിരീട നേട്ടം സിന്ധുവിനെ പുതിയ ഉയരത്തില്‍ എത്തിച്ചു. 22ാം വയസില്‍ നടത്തുന്ന പ്രകടനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. സിന്ധു ഇനിയുമേറെ സാധ്യതകളുള്ള താരമാണ്. ബാഡ്മിന്റണില്‍ ഇന്ത്യ വന്‍ ശക്തിയായി മാറുകയാണ്. സൈന നെഹ്‌വാള്‍ തന്റെ പരിശീലനത്തിന് കീഴിലേക്ക് തിരിച്ചെത്തിയത് മികച്ച വിജയങ്ങള്‍ നേടാന്‍ വഴിയൊരുക്കുമെന്നും ഗോപീചന്ദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."