HOME
DETAILS
MAL
ശാസ്ത്രീയമായ അഴുക്കുചാലില്ല; കുറ്റിക്കാട്ടൂരിലെ കടകളില്‍ വെള്ളംകയറി
backup
September 19 2017 | 04:09 AM
കുന്ദമംഗലം: കുറ്റിക്കാട്ടൂരില്‍ ശാസ്ത്രീയമായ അഴുക്കുചാലില്ലാത്തതിനാല്‍ കനത്തമഴ പെയ്തതതോടെ വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി.
മാവൂര്‍-തെങ്ങിലക്കടവ് റോഡിന്റെ ഒരുവശം മാത്രമാണ് ഇവിടെ ഡ്രൈനേജുള്ളത്. കാലവര്‍ഷം ശക്തമാകുമ്പോള്‍ ഏറെക്കാലമായി കുറ്റിക്കാട്ടൂരില്‍ കടകളില്‍ വെള്ളംകയറുന്നത് നിത്യസംഭവമാണ്.
ഇതിനു പരിഹാരം കാണണമെന്ന ആവശ്യം ഉയര്‍ന്നതോടെ മെഡിക്കല്‍ കോളജ് മുതല്‍ ചെറൂപ്പ വരെയുള്ള ഭാഗം നവീകരിക്കാനും വെള്ളക്കെട്ട് രൂക്ഷമാകുന്ന സ്ഥലങ്ങളില്‍ ശാസ്ത്രീയമായ അഴുക്കുചാല്‍ നിര്‍മിക്കാനുമായി ആറു വര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ 14 കോടി രൂപ അനുവദിച്ചിരുന്നു. ഈതുക ഉപയോഗിച്ച് നവീകരണം നടത്തിയെങ്കിലും ഫലപ്രദമായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."