HOME
DETAILS
MAL
മദ്യനയം: കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ റാലി നടത്തി
backup
September 19 2017 | 04:09 AM
മുക്കം: ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെ സമീപത്തുനിന്ന് മദ്യശാലകളുടെ ദൂരപരിധി കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് മുക്കത്ത് കത്തോലിക്ക കോണ്‍ഗ്രസ് മുക്കം യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും യോഗവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ബേബി പെരുമാലില്‍ മുഖ്യപ്രഭാഷണം നടത്തി. ദൂരപരിധി കുറച്ച് നാട്ടില്‍ മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍നയം തിരുത്തുംവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ഫാ. ജോളി, ഫാ. ജോയ് വടക്കുംചേരി, വര്‍ക്കി പുളിമൂട്ടില്‍, ജോസഫ് കിഴക്കാരക്കാട്ട് ജോര്‍ജ്ജ് മഠത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. എം.ജി തങ്കച്ചന്, ഡോ. ആംസ്ട്രോംഗ് ലൂക്കോസ്, ഫാദര്‍ ജേക്കബ് പുത്തന്‍പുര റാലിക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."