പുന്നക്കലിന്റെ പൊന്നാനി മുഹമ്മദ് ഇനി ഓര്‍മ
തിരുവമ്പാടി: പ്രദേശത്തെ കുടിയേറ്റത്തിന്റെ കിതപ്പിനും കുതിപ്പിനും സാക്ഷിയായ പുന്നക്കലിന്റെ പൊന്നാനി മുഹമ്മദിന് നാടിന്റെ യാത്രാമൊഴി. ഏഴു പതിറ്റാണ്ട് മുന്‍പ് മലപ്പുറത്തെ പൊന്നാനിയില്‍ നിന്നു തിരുവമ്പാടി പുന്നക്കലില്‍ പിതാവിനൊപ്പം വന്നതായിരുന്നു ഇദ്ദേഹം.
മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ പ്രദേശത്തു വേരുറപ്പിക്കാന്‍ പ്രയത്‌നിച്ച പ്രമുഖനായിരുന്നു മുഹമ്മദ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവമ്പാടി പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് പ്രതിസന്ധി ഘട്ടത്തിലായപ്പോള്‍ പാര്‍ട്ടിയുടെ അധ്യക്ഷപദവി ഇദ്ദേഹത്തെയായിരുന്നു തേടിയെത്തിയത്. തിരുവമ്പാടി സഹകരണ ആശുപത്രിയുടെ ഡയറക്ടര്‍, പഞ്ചായത്ത് കാര്‍ഷിക വികസനസമിതി അംഗം, വിളക്കാംതോട് യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍, ടൗണ്‍ വികസന സമിതി അംഗം തുടങ്ങിയ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചിരുന്നു.
സി. മോയിന്‍കുട്ടി, വി.എം ഉമ്മര്‍ മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, സി.പി ചെറിയ മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, സി.കെ കാസിം, വി.കെ ഉസൈന്‍കുട്ടി, യൂനുസ് പുത്തലത്ത്, കെ.വി അബ്ദുറഹിമാന്‍, വി.എ നസീര്‍, ബാബു പൈക്കാട്ടില്‍, ജോളി ജോസഫ്, ഏലിയാമ്മാ ജോര്‍ജ് തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വീട്ടിലെത്തി അശോചനം രേഖപെടുത്തി.
പുന്നക്കലില്‍ നടന്ന അനുശോചന യോഗത്തില്‍ പി.ടി അഗസ്റ്റിന്‍, സി.പി ചെറിയ മുഹമ്മദ്, റോബര്‍ട്ട് നെല്ലിക്കാതെരുവില്‍, വിത്സന്‍ ടി. മാത്യു, ടി. പുരുഷോത്തമന്‍, വി.എ നസീര്‍, ജോയി, ജോയി അഗസ്റ്റിന്‍, റോയി മാസ്റ്റര്‍, മോയി മാസ്റ്റര്‍, കുഞ്ഞിമൊയ്തീന്‍ കൈതകത്ത്, നാസര്‍, കോയ പുതുവയല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."