യുവാവിനെ കുത്തി കിണറ്റില്‍ തള്ളിയ സംഭവം അന്വേഷണം എങ്ങുമെത്തിയില്ല ആക്ഷന്‍ കമ്മിറ്റി രൂപീകരണം ഇന്ന്
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരാളിപ്പറമ്പില്‍ രമേശിനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനാകാതെ ഇരുട്ടില്‍തപ്പി പൊലിസ്.
ഇതേതുടര്‍ന്ന് സംഭവത്തിന്റെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും. സംഭവം നടന്നിട്ട് ഒരാഴ്ചയോളം പിന്നിട്ടിട്ടും പൊലിസിന് പ്രതികളെ തിരിച്ചറിയാനാവാത്തതിനാലും സംഭവം നടന്നതെങ്ങനെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയാത്തതിനാലും ഇനിയും ദുരൂഹത നീങ്ങിയിട്ടില്ല.
ഫോണ്‍ ചെയ്ത് വിളിച്ചിറക്കിയാണ് രമേശിനെ പുറത്തിറക്കിയതെന്ന് ആദ്യം സ്ഥിരീകരിച്ച പൊലിസ് പിന്നീട് അത് നിഷേധിക്കുകയായിരുന്നു. ഇന്നു രാത്രി കാരാളിപറമ്പില്‍ നടക്കുന്ന വിപുലമായ കണ്‍വന്‍ഷനില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും. സംഭവത്തില്‍ അന്വേഷണം വേണ്ടവിധത്തില്‍ മുന്നോട്ടു പോയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. അക്രമത്തിനിരയായ രമേശ് അന്വേഷണത്തോട് സഹകരിക്കാതയാതോടെ സംഭവത്തില്‍ വലിയ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.
അതിനിടെ കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തു പരിശോധന നടത്തിയിരുന്നു. കോഴിക്കോട് റൂറല്‍ എസ്.പി പുഷ്കരന്, താമരശേരി ഡിവൈ.എസ്.പി കെ. അഷ്റഫ് എന്നിവരാണ് കാരാളിപറമ്പിലെത്തി പരിശോധന നടത്തിയത്. സ്ഥലത്ത് ഒന്നര മണിക്കൂറോളം ചിലവഴിച്ച സംഘം രമേശിന്റെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."