ജീവകാരുണ്യ പ്രവര്‍ത്തനവുമായി ഐ.എം.സി.സി; 14 ജില്ലകളിലായി 25 'ബൈത്തുന്നൂര്‍' നിര്‍മിക്കും
കോഴിക്കോട്: ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ പ്രവാസി പോഷക സംഘടനയായ ഐ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ആറു ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടനയുടെ യു.എ.ഇ ഘടകമാണ് വിപുലമായ കാരുണ്യക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ മില്ലത്ത് സാന്ത്വനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലായി 25 'ബൈത്തുന്നൂര്‍' നിര്‍മിക്കും. സ്വന്തമായി മൂന്നു സെന്റ് ഭൂമിയുള്ളവര്‍ക്ക് നാലു ലക്ഷം രൂപ ചിലവു വരുന്ന വീടുകളാണ് നിര്‍മിച്ചു നല്‍കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ഇബ്റാഹിം സുലൈമാന്‍ സേട്ടിന്റെ പേരിലുള്ള 'മെഹബൂബെ മില്ലത്ത് പുരസ്കാരം' നല്‍കുമെന്നും ഏപ്രില്‍ 28ന് സേട്ട് സാഹിബ് അനുസ്മരണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജന. സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, ഐ.എം.സി.സി യു.എ.ഇ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാവുട്ടി ഖാദര്‍, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ജില്ലാ ജന. സെക്രട്ടറി നാസര്‍കോയ തങ്ങള്‍, മുസ്തു ഏരിയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."