HOME
DETAILS

യുവതിയുടെ ആത്മഹത്യ: പ്രതിശ്രുതവരന്‍ റിമാന്‍ഡില്‍

  
backup
September 19, 2017 | 5:44 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4-3


പേരാമ്പ്ര: വെള്ളിയൂരിലെ പുതിയോട്ടുകണ്ടി ബാലകൃഷ്ണന്റെ മകളും പാരലല്‍ കോളജ് അധ്യാപികയുമായ ജിന്‍സി (24) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ വേളം പെരുവയല്‍ സ്വദേശി തട്ടാന്റെ മീത്തല്‍ സന്ദീപിനെ പേരാമ്പ്ര കോടതി ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു.
376, 306 വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ആത്മഹത്യാപ്രേരണ കൂടാതെ ലൈംഗിക പീഡനത്തിനും യുവാവിനെതിരേ പേരാമ്പ്ര പൊലിസ് കേസെടുത്തിരുന്നു. പല ലോഡ്ജുകളിലായി കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചതായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.
ഓരോ കാരണങ്ങള്‍ പറഞ്ഞ് സന്ദീപ് ജിന്‍സിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും രക്ഷിതാക്കള്‍ പരാതിയില്‍ സൂചിപ്പിച്ചു. വിവാഹം നിശ്ചയിക്കുകയും ക്ഷണക്കത്തടിച്ച് ആളുകളെ വിളിക്കുകയും ചെയ്യുന്നതിനിടെ സന്ദീപ് പിന്മാറുകയായിരുന്നു. നവംബര്‍ മാസം നടക്കേണ്ട കല്യാണത്തിന്റെ ക്ഷണം യുവതിയുടെ വീട്ടുകാര്‍ ബഹുഭൂരിപക്ഷവും പൂര്‍ത്തിയാക്കിയതാണ്. കല്യാണം മുടങ്ങിയ മനോവിഷമത്തിലാണ് ജിന്‍സി കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ജീവനൊടുക്കിയത്. പേരാമ്പ്ര സി.ഐ സുനില്‍കുമാന്റെ നേതൃത്വത്തിലായിരുന്നു പ്രതിയുടെ അറസ്റ്റ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുമായി ട്രെയിന്‍ യാത്ര വേണ്ട; യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധമെന്ന് റെയില്‍വേ, ലംഘിച്ചാല്‍ പിഴ

National
  •  6 days ago
No Image

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

Kerala
  •  6 days ago
No Image

അയോധ്യക്ഷേത്രക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് മൗനമോ?; ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം

Kerala
  •  6 days ago
No Image

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവം;  അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

'പീപ്പിള്‍ ഫ്രണ്ട്ലി' പൊലിസിലേക്ക് കേരളം; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്: രമേശ് ചെന്നിത്തല

Kerala
  •  6 days ago
No Image

സ്പെയിനില്‍ കാട്ടുതീ ദുരന്തം; നാല് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാതായി

International
  •  6 days ago
No Image

'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വൃദ്ധയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

Kerala
  •  6 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്.ഐ.ടി ഹരജി

Kerala
  •  6 days ago
No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  6 days ago
No Image

വാട്‌സാപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദം; എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഏകീകൃത ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം

National
  •  6 days ago