HOME
DETAILS
MAL
വിദേശ കറന്‍സികളുടെ നിക്ഷേപത്തില്‍ ഗണ്യമായ കുറവ്
backup
September 19 2017 | 05:09 AM
റിയാദ്: സഊദി അറേബ്യയിലെ ബാങ്ക് ഉപയോക്താക്കളുടെ വിദേശനിക്ഷേപത്തില്‍ ഗണ്യമായ കുറവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ഇരുപതു ശതമാനത്തോളമാണ് കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഉപയോക്താക്കളുടെ വിദേശ കറന്‍സി നിക്ഷേപം 15770 കോടി റിയാലായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12760 കോടി റിയാലായാണ് കുറഞ്ഞത്. 3010 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 19.1 ശതമാനം വരുമിത്.
ജൂലൈ അവസാനത്തെ കണക്കുകള്‍ പ്രകാരം സഊദിയിലെ വിവിധ ബാങ്കുകളിലെ നിക്ഷേപം 1.63 ട്രില്യണ്‍ റിയാലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."