മഴയില്‍ മുങ്ങി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ
കണ്ണൂര്‍: സെന്റ് ആഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കായി ഒരുക്കിയിരിക്കുന്ന കസേരകള്‍ മഴയും വെയിലുമേറ്റ് നാശത്തിന്റെ വക്കില്‍. പൈതൃക കേന്ദ്രമായ കണ്ണൂര്‍ കോട്ടയ്ക്കുള്ളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കാനോ മേല്‍ക്കൂര നിര്‍മിക്കാനോ അനുവാദമില്ലാത്തതിനാലാണ് കസേരകള്‍ നശിക്കുന്നത്. ഇവ സംരക്ഷിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അഞ്ഞൂറു വര്‍ഷത്തെ മലബാറിന്റെയും കണ്ണൂര്‍ കോട്ടയുടെയും ചരിത്രം പറയുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രദര്‍ശനം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മഴയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നു. പ്രദര്‍ശനത്തിനായി കോടികള്‍ മുടക്കി സജ്ജീകരിച്ച ലൈറ്റുകളും സൗണ്ട് സിസ്റ്റവും ഇരുമ്പു ഷീറ്റുകൊണ്ടും മറ്റും മഴയേല്‍ക്കാതെ മറച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."