HOME
DETAILS

വിഭജനം പാതിവഴിയില്‍; വീര്‍പ്പുമുട്ടി ചെര്‍ക്കള വൈദ്യുതി സെക്ഷന്‍

  
backup
September 19 2017 | 06:09 AM

%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0


ബോവിക്കാനം: കെ.എസ്.ഇ.ബി ണ്ടെചണ്ടണ്ടണ്ടര്‍ക്കള സെക്ഷന്‍ ഓഫിസ് വിഭജണ്ടിണ്ടക്കണമെന്ന ആവശ്യം നടപ്പിലായില്ല. 25000ത്തിലധികം ഉപഭോക്താക്കളാണ് ഈ സെക്ഷനു കീഴിലുള്ളത്. ചെര്‍ക്കള സെക്ഷന്‍ വിഭജിച്ചു ബോവിക്കാനം ആസ്ഥാനമായി പുതിയ സെക്ഷന്‍ തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഫയല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ ഉറങ്ങുകയാണ്. ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ താല്‍പര്യമില്ലായ്മയാണു വിഭജനം നീളാന്‍ കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളും ചെമ്മനാട്, ബദിയഡുക്ക പഞ്ചായത്തുകളുടെ കുറച്ചു ഭാഗങ്ങളും ഉള്‍പ്പെട്ടതാണു ചെര്‍ക്കള സെക്ഷന്‍ പരിധി. ഇത്രയും കൂടുതല്‍ പ്രവര്‍ത്തന പരിധിയുള്ള സെക്ഷന്‍ ജില്ലയില്‍ വേറെയുണ്ടാവില്ല.
സംസ്ഥാനത്തെ മറ്റു പല ഭാഗങ്ങളിലും 10000 ഉപഭോക്താക്കള്‍ക്ക് ഒരു സെക്ഷന്‍ ഓഫിസ് എന്ന നിലയിലാണു പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ഇവിടെ ഉപഭോക്താക്കളുടെ എണ്ണം 25000 ത്തിലധികം ഉള്ളതിനാല്‍ ഓഫിസ് ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. മുളിയാര്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വനത്തിലൂടെയാണു വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നത്. മരം ഒടിഞ്ഞു വീണു വൈദ്യുതി മുടങ്ങുന്നതും ഇവിടെ നിത്യസംഭവമാണ്.
ഉപഭോക്താക്കളുടെ എണ്ണത്തിനുസരിച്ചു ചെര്‍ക്കള സെക്ഷനില്‍ ജീവനക്കാരില്ലാത്തതു കാരണം ഈ ഭാഗങ്ങളിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. ഇതേ തുടര്‍ന്നാണു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബോവിക്കാനത്ത് പുതിയ സെക്ഷന്‍ ഓഫിസ് ആരംഭിക്കാനുള്ള ഉത്തരവുണ്ടായത്. ഇതിന്റെ ഭാഗമായി പ്രപ്പോസല്‍ തയാറാക്കുകയും ഓഫിസ് തുടങ്ങാനുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു.
എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം വീണ്ടും ബോര്‍ഡ് അധികൃതര്‍ ഇതിന്റെ നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ കണക്കെടുപ്പുകളും മറ്റും നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടു രണ്ടു മാസം പിന്നിട്ടെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  a month ago
No Image

ആര്യനാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

Kerala
  •  a month ago
No Image

കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a month ago
No Image

എഥനോൾ കലർത്തിയ പെട്രോൾ: വാഹനങ്ങൾക്ക് ഗുണമോ ദോഷമോ?

auto-mobile
  •  a month ago
No Image

ഖോർ ഫക്കാനിൽ ഭൂചലനം: നാശനഷ്ടങ്ങളില്ലെന്ന് എൻസിഎം

uae
  •  a month ago
No Image

ഏഷ്യകപ്പ് 2025 ഇന്ത്യ-പാകിസ്ഥാൻ മത്സരം; ടിക്കറ്റുകൾ എത്തും മുന്നേ വ്യാജൻമാർ സജീവം, ജാ​ഗ്രത

uae
  •  a month ago
No Image

ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം

National
  •  a month ago
No Image

ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു

auto-mobile
  •  a month ago
No Image

സായുധ സേനകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ 67,000 കോടി രൂപയുടെ പദ്ധതി; അം​ഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

National
  •  a month ago
No Image

സൂരജ് വധക്കേസ്; സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Kerala
  •  a month ago