HOME
DETAILS

ബഹ്‌റൈനില്‍ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ നിര്‍ത്തിവെച്ചു

  
backup
September 19, 2017 | 4:52 PM

65464565465464-2

മനാമ: നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ബഹ്‌റൈനില്‍ നിര്‍ത്തിവെച്ചതായി ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കാ ഹെല്‍പ്പ് ഡസ്‌ക് കണ്‍വീനര്‍ സിറാജുദ്ദീന്‍ അറിയിച്ചു.

തിരിച്ചറിയല്‍ കാര്‍ഡ് തിരുവനന്തപുരത്തുനിന്ന് എത്താന്‍ വൈകുന്നതാണ് കാരണമെന്നതാണ് വിശദീകരണം. കഴിഞ്ഞ ഡിസംബര്‍ വരെ ലഭിച്ച അപേക്ഷകളിലാണ് ഇതുവരെ തീര്‍പ്പാക്കിയിരിക്കുന്നത്. അതിനുശേഷം അപേക്ഷ നല്‍കിയവര്‍ക്കാര്‍ക്കും ഇനിയും കാര്‍ഡ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായി കണ്‍വീനര്‍ അറിയിച്ചിരിക്കുന്നത്

അപേക്ഷ സ്വീകരിച്ചാല്‍ 3 മാസം കൊണ്ട് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതായിരുന്നു ഇവിടുത്തെ പതിവ്. പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ക്ക് പ്രധാന രേഖയായി കണക്കാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് കഴിഞ്ഞ ഒരു വര്‍ഷമായി നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. സമാജത്തിലെ വനിതാ അംഗങ്ങളുടെ നേതൃത്വത്തില്‍ വൈകീട്ട് 7 മണി മുതല്‍ 9 വരെയുള്ള സമയത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ഓഫീസിലേയ്ക്ക് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ അടക്കമുള്ളവര്‍ രജിസ്‌ട്രേഷന് വേണ്ടി വന്നിരുന്നു.

ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇതിനോടകം സമാജം ഹെല്‍പ്പ്‌ഡെസ്‌ക് വഴി വിതരണം ചെയ്യുകയുമുണ്ടായി.
അപേക്ഷകള്‍ സ്വീകരിക്കാനും പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ബഹ്‌റൈനിലെ ഹെല്‍പ്പ് ഡെസ്‌ക് ഇപ്പോഴും തയ്യാറാണെങ്കിലും കേരളത്തിലെ ഓഫീസിലെ അനാസ്ഥ മൂലമാണിപ്പോള്‍ ഇത് നിര്‍ത്തി വെക്കേണ്ടി വന്നതെന്നും ഹെല്‍പ്പ്‌ഡെസ്‌ക് അംഗം സുപ്രഭാതത്തോട് പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു;  അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്‌റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ? 

International
  •  16 days ago
No Image

ഇന്ധനവില കുറഞ്ഞു: അജ്മാനിൽ ടാക്സി നിരക്കും കുറച്ചു, പുതിയ നിരക്ക് നവംബർ 1 മുതൽ

uae
  •  16 days ago
No Image

അശ്ലീല ആംഗ്യം കാണിച്ച പൊലിസുകാരന്റെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി; സംഭവം വൈറൽ

crime
  •  16 days ago
No Image

കോടീശ്വരിയാകാൻ സ്വന്തം മകനെ കൊന്നു; കാമുകനൊപ്പം ജീവിക്കാൻ അമ്മയുടെ ക്രൂരത

crime
  •  16 days ago
No Image

 നവംബറില്‍ ക്ഷേമ പെന്‍ഷന്‍ 3600 രൂപ; വിതരണം 20 മുതല്‍

Kerala
  •  16 days ago
No Image

ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്‌സോഴ്‌സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിം​ഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം

uae
  •  16 days ago
No Image

സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്

Cricket
  •  16 days ago
No Image

കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  16 days ago
No Image

നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ, ഡീസൽ വില കുറഞ്ഞു

uae
  •  16 days ago
No Image

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ -90;  പ്രത്യേക രജിസ്‌ട്രേഷന്‍, കെ.എസ്.ആര്‍.ടിക്ക് മാറ്റമില്ല

Kerala
  •  16 days ago