'സാര്‍ കേട്ടെഴുത്തിടാന്‍ എന്നു വരും' തോമസ് ഐസകിന് ഏഴാം ക്ലാസുകാരന്റെ കത്ത്
കോഴിക്കോട്: ഏഴാം ക്ലാസ് വിദ്യാര്‍ഥി മന്ത്രി തോമസ് ഐസകിന് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു.
ചെട്ടികാട് ചിത്തിര മഹാരാജ വിലാസം ഗവ. യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീഹരിയാണ് സ്വന്തം കൈപ്പടിയില്‍ മന്ത്രിക്ക് കത്തയച്ചത്. ഞങ്ങളെല്ലാവരും മലയാളം എഴുതാനും വായിക്കാനും പഠിച്ചുവെന്നും സാര്‍ കേട്ടെഴുത്തിടാന്‍ എപ്പോള്‍ വരുമെന്നുമാണ് കത്തിലുള്ളത്.
കെട്ടിട ഉദ്ഘാടനത്തിനെത്തിയ മന്ത്രി പറഞ്ഞതനുസരിച്ച് ഞങ്ങള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചുവെന്നും അണ്‍എയ്ഡഡ് സ്കൂളില്‍നിന്നാണ് താന്‍ സര്‍ക്കാര്‍ സ്കൂളില്‍ വന്നു ചേര്‍ന്നതെന്നും കത്തില്‍ പറയുന്നുണ്ട്. തോമസ് ഐസക് തന്നെയാണ് കത്ത് ഫേസ്ബുക്കിലിട്ടത്. ഇതിനുള്ള മറുപടി മന്ത്രി ശ്രീഹരിക്ക് എഴുതിയിട്ടുണ്ട്. അതും മന്ത്രി ഫേസ്ബുക്കിലിട്ടുണ്ട്. ഉടന്‍ തന്നെ സ്കൂളിലെത്താമെന്നാണ് ഐസക് അറിയിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട ശ്രീഹരി ,
മോന്റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി . വളരെ സന്തോഷം തോന്നി.
മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ . അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ ? കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍.
സ്നേഹത്തോടെ ,തോമസ് ഐസക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."