ചിട്ടി തുക തിരിച്ചടക്കാത്ത ജീവനക്കാരിയില്‍ നിന്നും തുക ഈടാക്കാന്‍ ഉത്തരവ്
ആലപ്പുഴ: കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ (കെ.എസ്.എഫ്.ഇ) നിന്നും ഏഴുലക്ഷം രൂപയുടെ ചിട്ടി പിടിച്ച ശേഷം തിരിച്ചടക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ശമ്പളത്തില്‍ നിന്നും തുക തിരിച്ചുപിടിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസിന്റേതാണ് ഉത്തരവ്.കായംകുളം ഭരണിക്കാവ് സ്വദേശിനി ബിന്ദു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കണ്ടല്ലൂര്‍ സ്വദേശിനി ഗീത എം.ആര്‍ തന്റെ അമ്മയുടെ പേരിലുള്ള വസ്തു ഈടുനല്‍കി ചിട്ടി പിടിച്ചശേഷം തവണകള്‍ അടച്ചില്ലെന്നാണ് ബിന്ദുവിന്റെ പരാതി. കമ്മീഷന്‍ കെ.എസ്.എഫ്.ഇ കരുനാഗപ്പള്ളി ശാഖയില്‍ നിന്നും റിപ്പോര്‍ട്ട'് ആവശ്യപ്പെട്ടിരുന്നു.
തിരിച്ചടവ് മുടങ്ങിയതിനാലാണ് ജാമ്യവസ്തുവില്‍ നിന്നും തുക ഈടാക്കാന്‍ നടപടികള്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന കടക്കാരനെപോലെ ജാമ്യക്കാരനും തുക അടയ്ക്കാന്‍ തുല്യ ഉത്തരവാദിത്വമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗീത ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥയാണ്.കെ.എസ്.എഫ്.ഇക്ക് ഈടാക്കാനുള്ള തുക പ്രധാന കടക്കാരിയായ ഗീതയില്‍ നിന്നും ഈടാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ശമ്പളത്തില്‍ നിന്നും തുക അറ്റാച്ച് ചെയ്യുകയോ മറ്റേതെങ്കിലും വിധത്തില്‍ നടപടി സ്വീകരിക്കുകയോ വേണം. ഇങ്ങനെ ചെയ്യാന്‍ കഴിയാതെ വന്നാല്‍ മാത്രം ഈട് വസ്തുവിന്മേല്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ കെ.എസ്.എഫ്.ഇ ബ്രാഞ്ച് മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."