HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
September 19 2017 | 20:09 PM
വൈക്കം: ബി.കെ.എം.യു വെച്ചൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ (എ.ഐ.റ്റി.യൂ.സി) കര്‍ഷകതൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കര്‍ഷക തൊഴിലാളികള്‍ക്ക് പെന്ഷന് തുക 3000 രൂപയാക്കുക, ഭൂമിയില്ലാവര്ക്ക് ഭൂമിയും വീടും നല്‍കുക, 2010 മുതല്‍ കൊടുത്തു തീര്‍ക്കുവാനുള്ള സൂപ്പര്‍ ആനിമേഷന്‍ ഉടന്‍ കൊടുത്തു തീര്‍ക്കുക, തൊഴിലുറപ്പു പദ്ധതി സംരക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വെച്ചൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി പി. സുഗതന് ഉദ്ഘാടനം ചെയ്തു. എ.എം സോമനാഥന്, ജോസ് കല്ലിത്തറ, കെ.കെ ചന്ദ്രബാബു, പി.എം സുന്ദരന്‍, കെ.എം വിനോഭായ്, യൂ.മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."