ജില്ലാ കൃഷിത്തോട്ടത്തെ സംസ്ഥാനതല പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനായി ഉയര്‍ത്തും: മന്ത്രി
കോട്ടയം: സംസ്ഥാനത്തെ മികച്ച പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനാക്കി കോട്ടയം ജില്ലാ കൃഷിത്തോട്ടത്തെ ഉയര്‍ത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പുമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
ജില്ലാ കൃഷിത്തോട്ടം ഓഫീസ് മന്ദിരത്തിന്റെയും പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെയും ഉദ്ഘടാനം കോഴയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജൈവകാര്‍ഷിക നയം രൂപീകരിച്ചിട്ടുളള ഇന്ത്യയിലെ തന്നെ ആദ്യത്തെ സര്‍ക്കാരും സംസ്ഥാനവുമാണിത്. കൃഷിമാര്‍ഗ നിര്‍ദേശങ്ങളായി കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കുന്ന പാക്കേജ് ഓഫ് പ്രാക്ടീസ് സര്‍ക്കാരിന്റെ ജൈവ കാര്‍ഷിക നയത്തിന്റെ ഭാഗമായി ഇത്തവണ 'ഓര്‍ഗാനിക് പാക്കേജ് ഓഫ് പ്രാക്ടീസ്' ആയാണ് പുറത്തിറക്കിയിരിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റും. ഇതിന് തടസം നില്‍ക്കാന്‍ കീടനാശിനി രാസവസ്തു ലോബികളെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് കൃഷിത്തോടത്തില്‍ നടപ്പാക്കി വരുന്ന ഒരു കോടി രൂപയുടെ പദ്ധതികള്‍ ജോസ്. കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വ്വഹിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് ഡയറക്ടര്‍ എ.എം സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, സി.കെ ശശീധരന്‍, ഇ.ജെ ആഗസ്തി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ്, പി.സി. കുര്യന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ അനിത രാജു, കെ.കെ. രഞ്ജിത്ത്, അജിത്ത് മുതിരമല, ആത്മ പ്രോജക്ട് ഡയറക്ടര്‍ എസ്. ജയലളിത, തോമസ് ടി. കീപ്പുറം, ആന്‍സി ജോസ്, സിബി മാണി, ജോര്‍ജ്ജ് ജി ചെന്നേലില്‍, ഷൈജു പാവുത്തിയേല്‍, അഡ്വ. കെ.കെ. ശശികുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഷാജന്‍ സെബാസ്റ്റ്യന്‍, റെജിമോള്‍ മാത്യു, മീന കെയും ജോജോ ആളോത്ത്, പ്രൊഫ. പി.ജെ. സിറിയക്, സണ്ണി ചിറ്റക്കോടം തുടങ്ങിയവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."