HOME
DETAILS
MAL
സബോര്‍ഡിനേറ്റ് ലെജിസ്ലേഷന് സമിതി 26ന് യോഗം ചേരും
backup
September 19 2017 | 21:09 PM
തിരുവനന്തപുരം: നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന് സമിതി കേരളത്തിന്റെ ജൈവ വൈവിധ്യ സമ്പത്ത് സംരക്ഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനായി 2002 ലെ ജൈവ വൈവിധ്യ ആക്ടിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ചട്ടങ്ങളിലെ വ്യവസ്ഥകള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് 26ന് രാവിലെ 11ന് നെല്ലിയാമ്പതി പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. ആക്ടിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പരിസ്ഥിതി വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജൈവ വൈവിധ്യ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് നെല്ലിയാമ്പതിയിലെ ജൈവ വൈവിധ്യ മേഖലകള്‍ സന്ദര്‍ശിക്കും. താത്പര്യമുളളവര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമിതി മുമ്പാകെ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."