വിദ്യാഭ്യാസ പുരോഗതിയില്‍ എയ്ഡഡ് മേഖലയുടെ പങ്ക് നിസ്തുലം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ എയ്ഡഡ് മേഖല വഹിച്ചിട്ടുള്ള പങ്ക് ആര്‍ക്കും അവഗണിക്കാന്‍ സാധിക്കാത്തതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരള പ്രൈവറ്റ് (എയ്ഡഡ്) സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എയ്ഡഡ് മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാഹചര്യമൊരുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.പി.എം.എസ്.എ സംസ്ഥാന പ്രസിഡന്റ് കെ. കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷനായി. മുന്‍ വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ടി.കെ ഹംസ, ജിനചന്ദ്രന് മാസ്റ്റര്‍, ആര്.എം പരമേശ്വരന്, പാലേമേട് ഭാസ്കരന്‍പിള്ള, കെ.പി കുഞ്ഞിമൊയ്തു കുറ്റൂര്‍, നാസര്‍ എടരിക്കോട്, കാടമ്പുഴ മൂസ ഹാജി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."