HOME
DETAILS
MAL
വനം-വന്യജീവി സംരക്ഷണം: സംസ്ഥാനത്ത് 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍കൂടി
backup
September 19 2017 | 22:09 PM
കല്‍പ്പറ്റ: വനം-വന്യജീവി സംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു സംസ്ഥാനത്ത് 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുന്നതിനു സര്‍ക്കാര്‍ ഭരണാനുമതി നല്കി. ഈ സ്റ്റേഷനുകളില്‍ ഒരു ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍, നാല് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍, ഒരു ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകള്‍ അനുവദിച്ചും ഉത്തരവായി.
പ്രശ്നബാധിത മേഖലകളിലാണ് പുതിയ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഇത് എവിടെയെല്ലാമാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ കേശവന് പറഞ്ഞു.
വനസംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇക്കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 25 കോടി രൂപയാണ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനു വിനിയോഗിക്കുക. സംസ്ഥാനത്ത് നിലവില്‍ 114 ഫോറസ്റ്റ് സ്റ്റേഷനുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."