HOME
DETAILS
MAL
നവജീവന്‍ കേന്ദ്രത്തില്‍ കലക്ടറുടെ മിന്നല്‍ സന്ദര്‍ശനം
backup
September 20 2017 | 01:09 AM
കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന നവജീവന്‍ കേന്ദ്രം ജില്ലാ കലക്ടര്‍ യു.വി ജോസ് സന്ദര്‍ശിച്ചു. നവജീവന്‍ വഴി നല്കുന്ന ഗുളികകള്‍ പുറത്ത് മയക്കുമരുന്നായി വില്പനക്കെത്തുന്നുവെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. ഉച്ചയോടെ കേന്ദ്രത്തിലെത്തിയ കലക്ടര്‍ സ്റ്റോക് രജിസ്റ്റര്‍ പരിശോധിച്ചു. ഗുളിക വിതരണത്തില്‍ ഗൗരവ ശ്രദ്ധപുലര്‍ത്തണമെന്ന് അദ്ദേഹം ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ടി.പി സാറാമ്മ, ആശുപത്രി സൂപ്രണ്ട് ഡോ. വി. ഉമര്‍ ഫാറൂഖ്, എന്നിവരും കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."