വെങ്ങാനൂരില്‍ പെണ്‍ക്കുട്ടിക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കമായി
കോവളം: വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പെണ്‍കുഞ്ഞിനൊരു പൊതിച്ചോറ് പെണ്‍ക്കുട്ടിക്കൊരു കൈത്താങ്ങ് പദ്ധതിക്ക് അങ്കണവാടിയിലെ കുട്ടികളും അമ്മമാരും ഭക്ഷണപ്പൊതികളുമായി എത്തിയത് വേറിട്ട അനുഭവമായി.
ഒരുവയസുവരെയുള്ള 168 പെണ്‍കുഞ്ഞുങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി സമ്പാദ്യ പദ്ധതിയില്‍ ആയിരം രൂപ ആദ്യനിക്ഷേപം കണ്ടെത്താനായിരുന്നു പൊതുജനങ്ങളില്‍ നിന്നും ഒരു പൊതിച്ചോറ് ശേഖരിക്കുന്ന പദ്ധതി. ഗ്രാമപഞ്ചായത്തിലേയും സമീപപ്രദേശത്തേയും വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ അമ്പതോളം ഓഫീസുകളിലെ ജീവനക്കാരോട് ഒരു ദിവസം ഉച്ചഭക്ഷണത്തിന് ചെലവിടുന്ന 100 രൂപയാണ് പദ്ധതിയുടെ നടത്തിപ്പിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി സംഭാവനയായി സ്വീകരിക്കുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല പറഞ്ഞു.
അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തില്‍ വീടുകളില്‍നിന്നും സമാഹരിച്ച പൊതിച്ചോറ്20 ഓളം പൊതുസ്ഥാപനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ വഴി നേരിട്ടെത്തിച്ചായിരുന്നു പണം സമാഹരിച്ചത്. ഇന്നലെ 400 ഭക്ഷണപൊതിയിലൂടെ 40000 രൂപയാണ് ലക്ഷ്യമിട്ടതെങ്കിലും അതിലും കൂടുതല്‍ നല്‍കികൊണ്ടാണ് അമ്മമാര്‍ ഈ പദ്ധതിയെ വരവേറ്റത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിഷ്ണു,ലാലന്‍, ജയകുമാരി, മിനിവേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 30നു നടക്കുന്ന ബാലസൗഹൃദ പ്രാരംഭ പ്രഖ്യാപന സമ്മേളനം ഡോ. ശശി തരൂര്‍ എം.പിഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."