തൊഴില്‍ വകുപ്പ് സജ്ജമല്ല: ആനത്തലവട്ടം ആനന്ദന്‍
തിരുവനന്തപുരം: തൊഴില്‍ നിയമലംഘനത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ നിലവില്‍ തൊഴില്‍ വകുപ്പ് സജ്ജമല്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. വകുപ്പ് കാലാനുസൃതമായി വികസിപ്പിക്കണം. തൊഴില്‍ നിയമലഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പാകത്തിന് തൊഴില്‍ വകുപ്പിനെ മാറ്റേണ്ടതുണ്ട്. വകുപ്പിനെ കാലാനുസൃതമായി പരിഷകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ട എട്ടുമാസമായെങ്കിലും റിപ്പോര്‍ട്ടിപ്പോഴും സസുഖം വിശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കരട് തൊഴില്‍ നയം-2017 ചര്‍ച്ചചെയ്യാനായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന പ്രാധാന്യം കൊടുക്കുന്ന തരത്തിലുള്ളതാവണം തൊഴില്‍ നയം. നൈപുണ്യം വര്‍ധിപ്പിക്കുകയും ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യണമെന്നാണ എല്ലാവരും പറയുന്നത്. തൊഴിലാളികളുടെ ഉള്ള തൊഴിലും നഷടപ്പെടുത്തി മുതലാളിക്ക ലാഭമുണ്ടാക്കുന്ന തരം ഉദപാദന വര്‍ധിപ്പിക്കലിനോട യോജിക്കാനാവില്ല. ഉദപ്പാദനവും ഉപഭോഗവും തമ്മില്‍ പൊരുത്തപ്പെടണം. യന്ത്രവതകരണം ഏര്‍പ്പെടുത്തി പരമാവധി ഉത്പ്പാദനം വര്‍ധിപ്പിക്കാം, പക്ഷേ ഈ ഉത്പന്നങ്ങള്‍ ആരാണ വാങ്ങാനുണ്ടാവുക.
തൊഴില്‍ നഷടപ്പെടുന്നതോടെ ആളുകളുടെ വാങ്ങല്‍ ശേഷി കുറയും. പിന്നീട ഉദപന്നങ്ങള്‍ കുന്നുകൂട്ടിയിട്ട കാര്യമുണ്ടോ. തൊഴില്‍ സംരക്ഷിച്ചുകൊണ്ടായിരിക്കണം ഉത്പാദനക്ഷമത വര്‍ധിപ്പിക്കേണ്ടത്. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന പ്രവൃത്തികളില്‍ നടപടികള്‍ വൈകുന്നു. ഇത് മാറണം. തൊഴില്‍ പ്രശ്‌നങ്ങള്‍ വേഗത്തില്‍ നടപടിയാകണം. ഇതിന് തൊഴില്‍ വകുപ്പ് സജ്ജമാക്കേണ്ടതുണ്ട്. ഇതിനായി ആവശ്യത്തിന് സ്റ്റാഫുകളെ നിയമിക്കണമെന്നും ആനത്തലവട്ടം വ്യക്തമാക്കി.
ലേബര്‍ കമ്മിഷണറേറ്റ് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു. വകുപ്പ് ശക്തിപ്പെടുത്തണമെന്ന ആനത്തലവട്ടത്തിന്റെ അഭിപ്രായത്തോട് മിക്കവരും യോജിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഊര്‍ജ്ജിതമാക്കാതെ തൊഴില്‍ നിയമം കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. മത്സരാധിഷ്ഠിത സാഹചര്യത്തില്‍ തൊഴില്‍ സംരക്ഷണം എങ്ങനെ സാധ്യമാക്കുന്നത് ഗൗരവമായി ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ തര്‍ക്കങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നടപടി വേണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ഉദയഭാനു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."