സഹകരണ ബാങ്കില്‍ നിന്നു കവര്‍ന്ന പണം തിരിച്ചടച്ചു ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ടെന്ന് ഭരണസമിതി
അഞ്ചല്‍: ഇടമുളയ്ക്കല്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിന്നും കവര്‍ന്നതായി കണ്ടെത്തിയ പണം ബാങ്കില്‍തിരിച്ചടച്ചു.
കഴിഞ്ഞയാഴ്ചയാണ് സാമ്പത്തിക തിരിമറി നടന്നതായ വിവരം ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ബാങ്ക് സെക്രട്ടറി കൈപ്പള്ളില്‍ മാധവന്‍ കുട്ടി, അസി. സെക്രട്ടറി എം.എസ്.ഗിരിജ എന്നിവരെ ഭരണ സമിതി സസ്‌പെന്റ് ചെയ്യുകയും സെക്രട്ടറിക്കെതിരേ ഭരണ സമിതി അഞ്ചല്‍ പൊലിസില്‍ കേസ് നല്‍കുകയുമുണ്ടായി.
ബാങ്കിലെ അഴിമതിക്കെതിരേ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടന്നു വരികയാണ്. ഓഡിറ്റ് ഉദ്യോഗസ്ഥര്‍ കുറവുണ്ടെന്ന് സ്ഥിരീകരിച്ച അന്‍പത് ലക്ഷം രൂപയാണ് പലിശ സഹിതം സെക്രട്ടറിയുടെ ബന്ധു ഇന്നലെ ബാങ്കില്‍ തിരിച്ചടച്ചത്.
ഈ വിവരം പൊലിസിലും ബന്ധപ്പെട്ട സഹകരണ വകുപ്പ് ഉദ്യോഗസ്ഥരേയും ബാങ്ക് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിക്ഷേപകര്‍ക്കോ സഹകാരികര്‍ക്കോ ഇതുമായി ബന്ധപ്പെട്ട് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നും എല്ലാ ഇടപാടുകളും സുഗമമായി നടന്നുവരികയാണെന്നും തെറ്റായ പ്രചാരണങ്ങളില്‍ സഹകാരികള്‍ വിശ്വസിക്കരുതെന്നും ബാങ്ക് പ്രസിഡന്റ് രാജീവ് കോശി പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."