HOME
DETAILS
MAL
ഒഴിവുകള്‍ വകുപ്പുമേധാവികള്‍ പൂഴ്ത്തിവയ്ക്കുന്നതായി പരാതി
backup
September 20 2017 | 03:09 AM
കൊല്ലം ജില്ലയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വകുപ്പുമേധാവികള്‍ മിക്കവരും ഒളിച്ചുകളിക്കുന്നതായി പരാതി.
ജില്ലയില്‍ റാങ്ക്ലിസ്റ്റുകള് അവസാനിക്കാറായ എല്‍.ജി.എസ്, എല്‍.ഡി ക്ലര്‍ക്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഇതോടെ ത്രിശങ്കുവിലായി. ഇനി മാസങ്ങള്‍ മാത്രമാണ് ഈ ലിസ്റ്റുകളുടെ കാലാവധി. ആരോഗ്യം, റവന്യൂ, പഞ്ചായത്ത്, വിദ്യാഭ്യാസവകുപ്പ്, ഭക്ഷ്യസിവില്‍ സപ്ലൈസ്, ഗതാഗതം, കലക്ടറേറ്റിലെ വിവിധ വകുപ്പുകള്‍ എന്നിവയിലാണ് ഒഴിവുകള്‍ പൂഴ്ത്തുന്നത്. നിരവധി ഓഫിസികളില്‍ ലാസ്റ്റ് ഗ്രേഡ് ജോലി താല്‍ക്കാലികക്കാരാണ് ചെയ്യുന്നത്.
ഇതിന്റെ വിശദമായ പരാതി നല്‍കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍. മുഖ്യമന്ത്രിക്ക് നേരില്‍ പരാതിനല്‍കുമെന്ന് ജില്ലയിലെ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."