HOME
DETAILS
MAL
മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ജയരാജന്; വിജിലന്‍സ് തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരി
backup
September 20 2017 | 07:09 AM
കണ്ണൂര്‍: ബന്ധു നിയമന കേസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഇ.പി ജയരാജനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലാകൃഷ്ണനും.
മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും താന്‍ ചെയ്തത് നിയമവും ചട്ടവും അനുസരിച്ചാണെന്നും ജയരാജന് പറഞ്ഞു.
കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനത്തില്‍ സാമ്പത്തിക ലാഭമോ നഷ്ടമോ ഉണ്ടായിട്ടില്ല. തന്റെ നിരപരാധിത്വം പാര്‍ട്ടിയെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ ഇപ്പോള്‍ തനിക്ക് കഴിഞ്ഞു.
ഹൈക്കോടതി ഇപ്പോള്‍ തള്ളാനിരുന്ന കേസാണ് വിജിലന്‍സ് ഇപ്പോള്‍ തള്ളിയത്. ധാര്‍മികത മുന്‍നിര്‍ത്തിയാണ് തെറ്റ് തിരുത്തിയതെന്നും തെറ്റ് പറ്റാത്തവരായി ആരുമില്ലെന്നും ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."