ലോകത്തിലെ 100 വ്യവസായികളുടെ ഫോബ്സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍
ന്യൂയോര്‍ക്ക്: ലോകത്തെ 100 വ്യവസായികളുടെ ഫോബ്സ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍ ഇടം നേടി. ആര്‍സലോ മിത്തല്‍ ചെയര്‍മാനും സി.ഇ.ഒയുമായ ലക്ഷ്മി മിത്തല്‍, ടാറ്റഗ്രൂപ്പിന്റെ മുന്‍ ചെയര്മാന് രത്തന്‍ ടാറ്റ, സണ്മൈക്രോ സിസ്റ്റംസിന്റെ സഹ സ്ഥാപകന്‍ വിനോദ് ഖോസ്ല എന്നിവരാണ് പട്ടികയില്‍ ഇടംപിടച്ച ഇന്ത്യക്കാര്‍. ഫോബ്സ് പ്രസിദ്ധീകരണത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പട്ടിക പ്രസിദ്ധീകരിച്ചത്.
വ്യവസായി കൂടിയായ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്സന്, ബെര്‍ക് ഷെയര്‍ ഹാത്ത്എവേ സി.ഇ.ഒ വാറന്‍ ബഫറ്റ്, മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ്, ന്യൂ കോര്‍പ് എക്സിക്യുട്ടീവ് ചെയര്മാന് റൂപര്‍ട്ട് മര്‍ഡോക്ക് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു പ്രമുഖര്‍. സി.എന്‍.എന്‍ സ്ഥാപകന്‍ ടെഡ് ടേണര്‍, ടോക്ഷോ മാസ്റ്റര്‍ ഓപ്ര വിന്‍ഫ്രി, ഡെല്‍ ടെക് നോളജീസ് സ്ഥാപകന്‍ മൈക്കല്‍ ഡെല്‍, സ്പേസ് എക്സ് സഹ സ്ഥാപകന്‍ എലോന്‍ മസ്ക്, ഫേസ്ബുക്ക് സി.ഇ.ഒ ഷെറിന് സാന്‍ഡ്ബെര്‍ഗ് തുടങ്ങിയവരും പട്ടികയിലുണ്ട്.
വ്യാവസായിക മേഖലയില്‍ സ്വന്തമായി ഇടം നേടുകയെന്നുള്ളതാണ് പട്ടികയില്‍ പരിഗണിക്കാന്‍ ഫോബ്സ് അധികൃതര്‍ മാനദണ്ഡമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."