സിനാന്‍ വധക്കേസ്: സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് എന്‍.എ നെല്ലിക്കുന്ന്
സിനാന്റെ കുടുംബത്തിന്റെ താല്‍പര്യവും ആവശ്യവും കണക്കിലെടുത്ത് പ്രഗത്ഭനായ അഭിഭാഷകന്റെ സേവനം ഉറപ്പുവരുത്തണം
കാസര്‍കോട്: സിനാന്‍ വധക്കേസിലെ പ്രതികളെ ജില്ലാ കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സിനാന്റെ കുടുംബത്തിന്റെ താല്‍പര്യവും ആവശ്യവും കണക്കിലെടുത്തു പ്രഗത്ഭനായ അഭിഭാഷകന്റെ സേവനം ഉറപ്പുവരുത്തണം.
വര്‍ഗീയ അസ്വാസ്ഥ്യങ്ങളും മതാടിസ്ഥാനത്തിലുള്ള കൊലപാതകങ്ങളും കാരണം കാസര്‍കോട്ട് ഇന്ന് അസാധാരണമായ സാഹചര്യമാണു നിലനില്‍ക്കുന്നത്. ഇതിനൊരു അന്ത്യമുണ്ടാകണമെന്നു കാസര്‍കോടിന്റെ നല്ലമനസ് ആഗ്രഹിക്കുന്നു.
കാസര്‍കോടിനെ നടുക്കിയ കൊലപാതകമായിരുന്നു 2008 ഏപ്രില്‍ 16നു നഗരത്തിന്റെ ഹൃദയ ഭാഗത്ത് നടന്നത്. നെല്ലിക്കുന്ന് ബങ്കരക്കുന്ന് ഷബ്‌ന മന്‍സിലിലെ മുഹമ്മദ് സിനാണു കൊല്ലപ്പെട്ടത്. നിരവധി പേര്‍ സംഭവം കണ്ടതായി ഒന്നാം സാക്ഷി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയിട്ടും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് ഇതിലൊരാളെപ്പോലും കണ്ടെത്താനായില്ല. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നു കോടതി പറയുന്നു.
കേസ് അന്വേഷണത്തില്‍ പൊലിസ് വേണ്ടത്ര ശ്രദ്ധയും ശുഷ്‌കാന്തിയും കാട്ടുന്നില്ല എന്നതും ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. കുറ്റമറ്റ അന്വേഷണം നടത്തി തഴക്കവും പഴക്കവും ചെന്ന പ്രഗത്ഭരായ പൊലിസ് ഉദ്യോഗസ്ഥന്മാരെ കാസര്‍കോട് ഇതുവരെ നടന്ന കേസുകളുടെ അന്വേഷണചുമതല ഏല്‍പിക്കാത്തതിന്റെ ദുരന്ത ഫലമാണ് കാസര്‍കോട്ടുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും നിവേദനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."