കാഴ്ചയില്ലാത്ത ദമ്പതിമാര്‍ക്ക് ചുറ്റുമതില്‍ നിര്‍മിക്കാന്‍ ധനസഹായം നല്‍കണം
മലപ്പുറം: മുതുവല്ലൂര്‍ പഞ്ചായത്തില്‍ താമസിക്കുന്ന കാഴ്ചയില്ലാത്ത പട്ടികജാതി ദമ്പതിമാരുടെ കുടുംബവീടിന് മതിലുകെട്ടാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം സഹായം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റേതാണ് ഉത്തരവ്. മലപ്പുറം കുഴിമണ്ണ വിളയില്‍ വീട്ടില്‍ ടി.ബേബി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്‍ ജില്ലാ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.
പരാതിക്കാര്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണെന്നും ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാകലക്ടര്‍ കമ്മീഷനെ അറിയിച്ചു. പട്ടികജാതി കോളനികളില്‍ മാത്രമേ ഭവനസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ കഴിയുകയുള്ളൂവെന്ന് മുതുവല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. ബേബിയുടെ വിഷയം വ്യക്തിഗത പ്രശ്‌നമായതിനാല്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ ചുറ്റുമതിലിന് ധനസഹായം അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വളാഞ്ചേരി-മൂര്‍ക്കനാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് നടത്തുന്ന വിവേചനപരമായ പെരുമാറ്റത്തിനെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. സ്വകാര്യബസുകളുടെ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗതാഗതവകുപ്പും പൊലിസും ആര്‍.ടി.ഒ യും നടപടി സ്വീകരിക്കണം. കെ.എല്‍-55 ഡി 3915 എന്ന നമ്പറിലുള്ള സ്വകാര്യബസാണ് വിദ്യാര്‍ഥികളെ ബസില്‍ കയറുന്നത് ബലം പ്രയോഗിച്ച് തടയുന്നത്. പരാതി ശരിയാണെന്നും ചെക്ക് റിപ്പോര്‍ട്ട് സഹിതം നടപടികള്‍ക്ക് മലപ്പുറം ആര്‍.ടി.ഒ ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് തിരൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കമ്മിഷനെ അറിയിച്ചു. ഉത്തരവ് ഗതാഗത കമ്മിഷണര്‍ക്കും ഡി.ജി.പിക്കും അയച്ചു. കെ.എം.സി.ടി ലോ കോളജിലെ ഡാജിഷ് ജോണ്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."