HOME
DETAILS
MAL
വേങ്ങര ഫലം ഭരണത്തിന്റെ മാര്‍ക്കിടലല്ല: കാനം
backup
September 21 2017 | 06:09 AM
മലപ്പുറം: ഇന്നോളം ഇടതുപക്ഷത്തോടൊപ്പം നിന്നിട്ടില്ലാത്ത ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിനും ഭരണത്തിനും മാര്‍ക്കിടാനുള്ള അവസരമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി. ഐ ജില്ലാ കൗണ്‍സില്‍ ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായാരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വലിയ മുന്നേറ്റം നടത്തും, സാധാരണക്കാര്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കും.
ഒരുലക്ഷത്തിലധികം വോട്ടുകളാണ് എല്‍.ഡി.എഫ് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ അധികമായി നേടിയത്. വേങ്ങരയിലും ആ നേട്ടത്തിന്റെ തുടര്‍ച്ചയുണ്ടാകും. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നൊന്നും പ്രവചിക്കുകയില്ല, അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."