കൊപ്പം പൊലിസ് സ്റ്റേഷന് ഭരണാനുമതി
കൊപ്പം: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ കൊപ്പത്ത് പൊലിസ് സ്റ്റേഷന് ഭരണാനുമതി. കൊപ്പം ബസ്റ്റാന്റ് കെട്ടിടത്തിലായിരിക്കും പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുക.
പട്ടാമ്പി സര്‍ക്കിളിന് കീഴിലുള്ള കൊപ്പം, വിളയൂര്‍, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍ പഞ്ചായത്തുകളാണ് ഈ സ്റ്റേഷനു കീഴിലുണ്ടാവുക.
പട്ടാമ്പിയില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി മണിക്കൂറുകളെടുത്തു വേണം ഈ പഞ്ചായത്തുകളുടെ പ്രാന്ത പ്രദേശങ്ങളിലെത്താന്‍. ഇത് അക്രമികള്‍ക്കും നിയമലംഘകര്‍ക്കും വളമായിരുന്നു. മൂന്ന് പഞ്ചായത്തുകളും കുന്തിപ്പുഴ അതിരിടുന്നതിനാല്‍ പട്ടാമ്പിയില്‍ നിന്ന് പൊലിസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരിക്കും.
കൊപ്പത്ത് പൊലിീസ് സ്റ്റേഷന് മുറവിളി തുടങ്ങിയിട്ട് ഏറെക്കാലമായി . 2016 17 ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ഈ സ്റ്റേഷന്‍. നാല് പഞ്ചായത്തുകള്‍ കൊപ്പം സ്റ്റേഷനുകീഴിലെത്തുന്നതോടെ പട്ടാമ്പി സ്റ്റേഷനും ജോലി ഭാരം കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."