ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍:'വണ്‍ മില്ല്യണ്‍ ഗോള്‍' പ്രചരണ പരിപാടി 27ന് തുടങ്ങും
പാലക്കാട് : കൊച്ചി ഉള്‍പ്പെടെയുള്ള ആറ് നഗരങ്ങളില്‍ ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ ആറ് മുതല്‍ 28 വരെ നടക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 27ന് ജില്ലയില്‍ വണ്‍ മില്ല്യണ്‍ ഗോള്‍ പ്രചരണ പരിപാടി നടക്കും. വൈകീട്ട് മൂന്ന് മുതല്‍ ഏഴ് വരെയുള്ള സമയത്ത് പഞ്ചായത്ത് , ബ്ലോക്ക് ,നഗരസഭാതലത്തില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലും സ്‌കൂള്‍ കോളജ് തലങ്ങളിലുമായി ഓരോ മിനിറ്റിലും നാല് ഗോള്‍ എന്ന കണക്കില്‍ ഗോളിയില്ലാത്ത പോസ്റ്റില്‍ ആര്‍ക്കും ഗോളടിക്കാവുന്ന പ്രചാരണ പരിപാടിയാണിത്. ഇത്തരത്തില്‍ സംസ്ഥാനത്തിലെ വിവിധയിടങ്ങളില്‍ 10 ലക്ഷം ഗോളുകള്‍ പിറന്നു വീഴും പ്രചാരണ പരിപാടി നടപ്പാക്കുന്നതിനായി ജില്ലാ കലക്ടചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കണ്‍വീനറും സെക്രട്ടറി ജോയിന്റ് കണ്‍വീനറുമായി ജില്ലാതല സമിതി രൂപവത്കരിച്ചിട്ടുണ്ട് പഞ്ചായത്ത് -നഗരസഭാ തലത്തിലും ഉടന്‍ രൂപവത്കരിക്കും. പഞ്ചായത്തില്‍ രണ്ട് മുതല്‍ നാല് വരെയും നഗരസഭകളില്‍ പത്ത് വരെയും കേന്ദ്രങ്ങള്‍ ഇതിനായി സജ്ജമാക്കും. പഞ്ചായത്തുകളിലെ ഒരു സെന്ററില്‍ 2000 ഗേളും നഗരസഭയിലെ ഒരു സെന്ററില്‍ 10000 ഗോളുമാണ് അടിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒരാള്‍ക്ക് ഒരു ഗോള്‍ അടിക്കാം. ജില്ലാതലത്തില്‍ ഒരു കോഡിനേറ്ററെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനുപറുമെ പഞ്ചായത്ത്തലത്തിലും കോഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അതത് കോഡിനേറ്റര്‍മാരുമായി ബന്ധപ്പെടണം. പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും പരിപാടിയില്‍ പങ്കാളികളാവാം.
ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് സമ്മേളനഹാളില്‍ എം.പി.രാജേഷ് എം.പി.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം.എസ്.വിജയന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്ര,സിഡന്റ് ടി.എന്‍.കണ്ടമുത്തന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.സുമേഷ്, സംസ്ഥാന സേപാര്‍ട്‌സ് കൗണ്‍സില്‍ അംഗം എം.ആര്‍.രഞ്ജിത്ത്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ടി.എന്‍.ശശി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എം.മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."