മാള ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാന്റ് കെട്ടിടം അപകടാവസ്ഥയില്‍
മാള: ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള മാള ബസ്സ്റ്റാന്റ് കെട്ടിടം അപകടാവസ്ഥയില്‍. അപകട സാധ്യത തുടങ്ങിയിട്ട് ഏറെ കാലമായെങ്കിലും പോലും പഞ്ചായത്ത് ഭരണാധികാരികള്‍ തിരിഞ്ഞു നോക്കാന്‍ തയാറാകുന്നില്ല.
വര്‍ഷങ്ങളായി കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ പലയിടങ്ങളിലും അടര്‍ന്ന് വീണ് കൊണ്ടിരിക്കുകയാണ്. കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ തലയിലും മറ്റും വീണ് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മഴക്കാലമായാല്‍ കെട്ടിടത്തിന്റെ പലഭാഗങ്ങളിലും യാത്രക്കാര്‍ക്ക് നില്‍ക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയാണ്. കോണ്‍ഗ്രീറ്റ് കഷ്ണങ്ങക്ക് പുറമേ മഴവെള്ളവും ദേഹത്ത് വീഴും. കെട്ടിടത്തിന്റെ നടുഭാഗത്ത് പുരുഷന്‍മാര്‍ക്ക് ഇരിക്കാനായുള്ള ഇരിപ്പിടം പൂര്‍ണമായും ഉപയോഗിക്കാനാവാത്ത അവസ്ഥയാണ്. 25 വര്‍ഷം മുന്‍പ് പണിത കെട്ടിടം പിന്നീട് അറ്റകുറ്റ പണികളൊന്നും ചെയ്യാത്തതാണ് ഈ അവസ്ഥക്ക് കാരണമായെതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ബസ് സ്റ്റാന്റിനുള്ളില്‍ കുട ചൂടി നില്‍ക്കേണ്ട അവസ്ഥയാണ്. കടമുറികളില്‍ പലതിലും സമാന രീതിയില്‍ മഴവെള്ളവും കോണ്‍ഗ്രീറ്റ് കഷ്ണങ്ങളും വീഴുന്നുണ്ട്.
പല വ്യാപാരികളും സ്വന്തം ചിലവില്‍ അറ്റകുറ്റ പണികള്‍ ചെയ്താണ് ഈ പ്രശ്‌നം പരിഹരിച്ചത്. കാലാകാലങ്ങളില്‍ മാറി മാറി വന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതികള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താതെ അവരിരിക്കുന്നയിടങ്ങള്‍ കൂടുതല്‍ കൂടുതല്‍ മോഡി പിടിപ്പിക്കുന്ന തിരക്കിലാണെന്ന ആക്ഷേപവും വ്യാപകമാണ്.
വാര്‍ത്തകളും പരാതികളും കാലങ്ങളായി ഉയര്‍ന്ന് വന്നിട്ടും അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ലെന്ന ധിക്കാരപരമായ സമീപനമാണ് ഭരണാധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
1992 നവംബര്‍ 15ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ ശിലാസ്ഥാപനം നടത്തി 1994 ജൂണ്‍ 14ന് അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ഗ്രാമവികസന വകുപ്പില്‍ നിന്ന് 24 ലക്ഷം രൂപ വായ്പയെടുത്താണ് ഒരു നിലയിലുള്ള കെട്ടിടം നിര്‍മിച്ചത്.
15 വര്‍ഷ കാലാവധിക്കെടുത്ത വായ്പ എട്ടുവര്‍ഷം കൊണ്ട് അടച്ചു തീര്‍ത്ത മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ഭരണസമിതികള്‍ പക്ഷേ പിന്നീട് കെട്ടിടത്തിന്റെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തിയില്ല.
15 കടമുറികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഓരോ മാസവും പഞ്ചായത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പുലര്‍ത്തണമെന്ന് മാള പ്രതികരണ വേദി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സലാം ചൊവ്വര യോഗത്തില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."