പാചക മത്സരം സംഘടിപ്പിച്ചു
മണലൂര്‍: പഞ്ചായത്ത് തല പോഷാകാഹാര വാരാചരണത്തോടനുബന്ധിച്ച് അമൃതം പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ പാചക മത്സരങ്ങള്‍ വൈവിധ്യങ്ങളാല്‍ ശ്രദ്ധേയമായി. 143 അംഗന്‍വാടികളില്‍ നിന്നുള്ള കുട്ടികളുടെ അമ്മമാരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. 23ന് അന്തിക്കാട് ബ്ലോക്ക് തല മത്സരം ചാഴൂര്‍ കമ്മ്യൂനിറ്റി ഹാളില്‍ നടക്കും. ആവിയില്‍ വേവിച്ചതും മധുര പലഹാരവിഭവം എന്നിങ്ങിനെ രണ്ട് വിഭാഗത്തിലാണ് മത്സരങ്ങള്‍ നടന്നത്. ഇവയുടെ പ്രദര്‍ശനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഐ.സി.ഡി.എസ്, സൂപ്പര്‍വൈസര്‍മാര്‍, അമ്മമാര്‍, അംഗന്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. പാവറട്ടി പഞ്ചായത്തിലെ മത്സരം നാളെ നടക്കും. ബ്ലോക്ക് തല മത്സരം ഒക്ടോബര്‍ രണ്ടിന് മുല്ലശ്ശേരി ബ്ലോക്ക് ഹാളില്‍ നടക്കും. ജില്ലാതല മത്സരങ്ങള്‍ 26ന് തൃശൂര്‍ വിമല കോളജില്‍ നടക്കും. സംസ്ഥാന തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വീട്ടമ്മക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."