കോര്‍പ്പറേറ്റുകളുടെ മാനസിക ഉല്ലാസമാണ് ബി.ജെ.പി ഭരണത്തിന്റെ ലക്ഷ്യം
കൊല്ലം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായ വിലക്കയറ്റംമൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ പണക്കാരാണ് വാഹനങ്ങളില്‍ ഇന്ധനം ഉപയോഗിക്കുന്നതെന്ന് പറഞ്ഞ് വിലക്കയറ്റത്തെ ന്യായീകരിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനം ഒട്ടോയും ടാക്‌സിയും ഓടിച്ച് ജീവിക്കുന്ന സാധാരണക്കാരായവരുടെ മനസ് മറന്നുപോയത് ഖേദകരമാണെന്ന് മുന്‍ കെ.പി.സി.സി സെക്രട്ടറി കെ.സി രാജന്‍ പറഞ്ഞു.
സാധാരണ ജനമനസ്സുകളുടെ ഹൃദയവേദനയേക്കാള്‍ കോര്‍പറേറ്റുകളുടെ മാനസിക ഉല്ലാസമാണ് അഭികാമ്യമെന്ന് കരുതുന്ന ബി.ജെ.പിക്ക് ചേരുന്ന രൂപമാണ് കണ്ണന്താനത്തിന്റെതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജില്ലയിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി വൈസ് പ്രസിഡന്റ് എസ് വിപിനചന്ദ്രന്‍ അധ്യക്ഷനായി.
എം.എം നസീര്‍, കെ കൃഷ്ണന്‍കുട്ടി നായര്‍, കെ.ജി രവി, പി ജര്‍മിയാസ്, എന്‍ ഉണ്ണികൃഷ്ണന്‍, കെ.ആര്‍.വി സഹജന്‍, കെ.കെ സുനില്‍ കുമാര്‍, ആദിക്കാട് മധു, മുനമ്പത്ത് വഹാബ്, വാളത്തുംഗല്‍ രാജഗോപാല്‍, സന്തോഷ് തുപ്പാശ്ശേരി, കൃഷ്ണവേണി ശര്‍മ്മ, സേതുനാഥപിള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."