കഷ്ടതയനുഭവിക്കുന്ന മത്സ്യ തൊഴിലാളികളെ സംരക്ഷിക്കണമെന്ന്
കരുനാഗപ്പള്ളി: കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ ജി.എസ്.റ്റി നടപ്പിലാക്കിയതിലൂടെ മത്സ്യബന്ധന തൊഴിലാളികള്‍ തീരാദുരിതത്തിലായി.
അവരുടെ ജീവിതോപാധികളായ വല, ചൂണ്ട, റോപ്പ്, വള്ളങ്ങളില്‍ ഘടിപ്പിക്കുന്ന യന്ത്രസാമഗ്രികള്‍ തുടങ്ങിയ മുഴുവന്‍ സാധനങ്ങള്‍ക്കും 12 ശതമാനത്തിലധികം നികുതി വര്‍ധിപ്പിച്ചതിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യതൊഴിലാളികളോട് ക്രൂരത കാട്ടുകയാണ്.
12 ശതമാനം ജി.എസ്.റ്റി അടിയന്തിരമായി കുറച്ച് അവരെ പട്ടിണിയില്‍ നിന്നും മോചിപ്പിക്കണമെന്നും ഉടന്‍ ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കേരള മത്സ്യ മാംസ വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.റ്റി.യു.സി) ജില്ലാ പ്രവര്‍ത്തക സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.
ഇറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളോട് കേരള സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാട്ടുന്ന അനീതിക്കെതിരേ യോഗം പ്രതിഷേധിച്ചു.
22ാം തീയതി കൊല്ലത്തുനടക്കുന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ ജില്ലയില്‍ നിന്നും അഞ്ഞൂറുപേരെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.ക്രൂരമായി കൊലചെയ്യപ്പെട്ട ഗൗരിലങ്കേഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ജന. സെക്രട്ടറി സിയോണ്‍ ഷിഹാബ് അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് തട്ടാരേത്ത് രവി ഉദ്ഘാടനം ചെയ്തു. പന്മന തുളസി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കുറ്റിയില്‍ ഷാനവാസ്, ചൂളൂര്‍ ഷാനി, വാണിയത്തില്‍ പ്രതാപന്‍, ബീന കൊല്ലക, കൃഷ്ണദാസ്, ആര്‍ ശശിധരന്‍പിള്ള, പന്മന ബിനേഷ്, ചവറ റോസ്ആനന്ദ്, തയ്യില്‍തുളസി, പാപ്പന്‍ തൊടിയൂര്‍, സുദര്‍ശനന്‍, മണിയന്‍, എം.എസ് രാജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."