എന്‍.എം.എസ്.എം ഗവ.കോളജില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം
കല്‍പ്പറ്റ: കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി.
മലബാര്‍ ഗോള്‍ഡ് കല്‍പ്പറ്റ ഷോറൂമുമായി സഹകരിച്ചാണ് കോളജില്‍ പദ്ധതി ആരംഭിച്ചത്. കോളജില്‍ നടന്ന ചടങ്ങില്‍ മലാബാര്‍ ഗോള്‍ഡ് കല്‍പ്പറ്റ ഷോറൂം ഹെഡ് വി.എം അബൂബക്കര്‍ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജിഷ്ണുവിന് പത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എം ജോസ് അധ്യക്ഷനായ ചടങ്ങില്‍ സുപ്രഭാതം കോര്‍ഡിനേറ്റര്‍ സി.പി ഹാരിസ് ബാഖവി പദ്ധതി വിശദീകരിച്ചു. മലബാര്‍ ഗോള്‍ഡ് സീനിയര്‍ മാനേജര്‍ വര്‍ഗീസ്, മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി വര്‍ഗീസ് ആന്റണി സംസാരിച്ചു. മലബാള്‍ ഗോള്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് ജലീല്‍, സുപ്രഭാതം ഏജന്റ് ഷറഫുദ്ധീന്‍ സംബന്ധിച്ചു.
അറബിക് വിഭാഗം മേധാവി ഡോ.ബഷീര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജിഷ്ണു നന്ദി പറഞ്ഞു. കല്‍പ്പറ്റയിലെ ജിനചന്ദ്ര മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ 1981 ഒക്‌ടോബറിലാണ് എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളജ് ആരംഭിച്ചത്. 82ല്‍ ഇന്നത്തെ ക്യാംപസ് സ്ഥിതി ചെയ്യുന്ന വെള്ളാരംകുന്നിലേക്ക് മാറ്റി. അന്ന് കോളജിനായി 25 ഏക്കര്‍ സ്ഥലം നല്‍കിയത് കല്‍പ്പറ്റയിലെ പ്രമാണിയായിരുന്ന നീലിക്കണ്ടി മൊയ്തീന്‍ സാഹിബാണ്. അദ്ദേഹത്തിന്റെ മരണ ശേഷം കോളജ് നീലിക്കണ്ടി മൊയ്തീന്‍ സാഹിബ് മെമ്മോറിയല്‍ ഗവ.കോളജ് എന്നാണ് അറിയപ്പെടുന്നത്. 1989ലാണ് കോളേജിന് ആദ്യ ഡിഗ്രി കോഴ്‌സ് ലഭിക്കുന്നത്. ബി.എ ഹിസ്റ്ററി. പിന്നീട് 1990ല്‍ ബികോമും, 93ല്‍ എം കോമും, 99ല്‍ ബി.എ മാസ് കമ്യൂണിക്കേഷനും, ബി.എ ഡവലപ്പ്‌മെന്റ് എക്കണോകമിക്‌സും ആരംഭിച്ചു. 2012ല്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സും, എം.എ എക്കണോമിക്‌സ്, എം.എ മാസ്‌കമ്മ്യൂണിക്കേഷന്‍ എന്നിവ 2016ലും ആരംഭിച്ചു. നിലവില്‍ അഞ്ച് ഡിപ്പാര്‍റ്റ്‌മെന്റുകളിലായി 1000ത്തോളം കുട്ടികളാണ് ഈ കലാലയത്തില്‍ പഠനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."