സമൂഹത്തിന്റെ ഉന്നതിക്ക് വിദ്യാര്‍ഥിത്വം ഉയര്‍ത്തിപ്പിടിക്കണം: കെ.ടി അബ്ദുല്ല മൗലവി
കണ്ണൂര്‍: വര്‍ത്തമാനകാലത്തെ കലുഷിത സമൂഹത്തില്‍ സമഗ്ര സമുദ്ധാരണത്തിന് വിദ്യാര്‍ഥിത്വം ഉയര്‍ത്തിപ്പിടിക്കണമെന്ന് സമസ്ത ജില്ലാ സെക്രട്ടറി കെ.ടി അബ്ദുല്ല മൗലവി. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ 'അചഞ്ചലം' എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ ഇടപെടലുകളും നിലപാടുകളും സമുദായത്തിന്റെ പുരോഗമന പ്രവര്‍ത്തനത്തിന് വേണ്ടിയാകണം. അതിന് എസ്.കെ.എസ്.എസ്.എഫ് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ മഹത്തരമാണ്. സമൂഹം നന്മയിലൂടെ സ്വയം മാറ്റത്തിന് തയാറാകുമ്പോള്‍ അല്ലാഹുവിന്റെ സഹായത്തിലൂടെ സമൂഹത്തില്‍ പരിവര്‍ത്തനം എളുപ്പത്തില്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തില്‍ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയായിരുന്നു. മുഹമ്മദ് ശരീഫ് ബാഖവി, അബ്ദുസ്സമദ് മുട്ടം, പി.ടി മുഹമ്മദ്, എസ്.കെ ഹംസ ഹാജി, കെ.കെ മുഹമ്മദ് ദാരിമി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, സാബിര്‍ മാട്ടൂല്‍, ഇബ്രാഹിം എടവച്ചാല്‍, അസ്‌ലം അടക്കാത്തോട്(റിയാദ്), മുഹ്‌സിന്‍(അജ്മാന്‍), ജമാല്‍, വിളക്കോട്(അജ്മാന്‍), അബ്ദുല്ല പാമ്പുരത്തി(ഷാര്‍ജ), അഷ്‌റഫ് കുളത്തിങ്കര(ഷാര്‍ജ), എ.കെ അബ്ദുല്‍ ബാഖി, ഷഹീര്‍ പാപ്പിനിശ്ശേരി, അഫ്‌സല്‍ രാമന്തളി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."