സമരം പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടാതിരിക്കാനെന്ന് കോണ്‍ഗ്രസ്
നീലേശ്വരം: പാര്‍ട്ടി സമ്മേളനങ്ങളില്‍ അണികളുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടാതിരിക്കാന്‍ മാത്രമായിരുന്നു നീലേശ്വരം പള്ളിക്കര മേല്പാലത്തിനെന്ന പേരില്‍ പി. കരുണാകരന് എം.പി നടത്തിയ രാപകല്‍ സത്യാഗ്രഹവും വ്യാജ വിജയപ്രഖ്യപനവുമെന്നു ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍. നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം വസതിക്കു മുന്നില്‍ വരേണ്ട മേല്പാലത്തിനോടുള്ള നിസംഗതയേക്കാള്‍ ക്രൂരമാണു ഹോംസ്റ്റേഷനായ നീലേശ്വരം റെയില്‍വേ സ്റ്റേഷനോട് എം.പിയുടെ സമീപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. രാധാകൃഷ്ണന് നായര്‍ അധ്യക്ഷനായി.
ഡി.സി.സി വൈസ് പ്രസിഡന്റ് പി.കെ ഫൈസല്‍, സെക്രട്ടറിമാരായ മാമുനി വിജയന്, എം. അസിനാര്‍, എന്‍. മഹേന്ദ്രപ്രതാപ്, രമേശന് കരുവാച്ചേരി, പി. രാമചന്ദ്രന്, വി. നാരായണന്, കെ. കുഞ്ഞിക്കൃഷ്ണന്, എ.പി കുഞ്ഞിക്കൃഷ്ണന്, എം.പി പത്മനാഭന്, എറുവാട്ട് മോഹനന്, വി. കൃഷ്ണന്, മുട്ടത്ത് രാഘവന്, പത്മാവതി, കെ.വി രാഘവന്, കെ.സി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."