HOME
DETAILS

തോക്കു ചൂണ്ടി കവര്‍ച്ചക്കു ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  
backup
September 22 2017 | 06:09 AM

%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%9a%e0%b5%82%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d

 

ബന്തിയോട്: കര്‍ണാടകയില്‍ ബാര്‍ ഉടമയായ മുട്ടം സ്വദേശിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ യുവാവ് അറസ്റ്റില്‍. പെര്‍മുദെ പള്ളം ഹൗസിലെ നൗഷാദ് എന്ന മൊയിഞ്ഞി (32)യാണ് അറസ്റ്റിലായത്. തൊക്കോട്ടെ ബാറുടമ മുട്ടത്തെ ശ്രീധരഷെട്ടിയെ വീട്ടിലെത്തിയ ഏഴംഗ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണു സംഭവം. അധോലോക സംഘാംഗം കലി യോഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിനു പിന്നിലെന്നു പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കലി യോഗേഷാണു കേസില്‍ ഒന്നാം പ്രതി. ഇന്നലെ അറസ്റ്റിലായ നൗഷാദ് കേസില്‍ അഞ്ചാം പ്രതിയാണെന്നു പൊലിസ് പറഞ്ഞു.
കുമ്പള എസ്.ഐ ജയശങ്കര്‍, അഡി. എസ്.ഐമാരായ പി.വി വിജയന്‍, സദാശിവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ പെര്‍മുദെയില്‍ വച്ചാണു നൗഷാദിനെ അറസ്റ്റു ചെയ്തത്. കറുവപ്പാടിയിലെ ഇബ്രാഹിം ഖലീല്‍, ബായാറിലെ ആബിദ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ടു നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കലി യോഗേഷ് ഉള്‍പ്പെടെ നാലുപേര്‍ പിടിയിലാവാനുണ്ടെന്നു പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അര്‍ധരാത്രി 12.30 ന് അവള്‍ എങ്ങനെ കാമ്പസിന് പുറത്തുപോയി, വൈകി പുറത്ത് പോകാന്‍ പെണ്‍കുട്ടികളെ അനുവദിക്കരുത്': മമതാ ബാനര്‍ജി

National
  •  a day ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന നേട്ടം; അമേരിക്കൻ മണ്ണിൽ ചരിത്രം കുറിച്ച് മെസി

Football
  •  a day ago
No Image

ശാസ്ത്രത്തെ പിന്തുണച്ചതിന് നന്ദി; സഊദി കിരീടാവകാശിക്ക് നന്ദി അറിയിച്ച് 2025ലെ രസതന്ത്ര നോബൽ ജേതാവ് ഒമർ യാഗി

Saudi-arabia
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,403 പേര്‍

Saudi-arabia
  •  a day ago
No Image

ഖത്തർ: ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

qatar
  •  2 days ago
No Image

മഴ സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, നാളെ നാലിടത്ത്

Kerala
  •  2 days ago
No Image

കുവൈത്ത്: പൊതുജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഇനി 'ബലദി‌യ 139' ആപ്പ്

Kuwait
  •  2 days ago
No Image

'ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ തീരുമാനം, അതിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന്‍ വിലയായി നല്‍കേണ്ടി വന്നു' പരാമര്‍ശവുമായി പി. ചിദംബരം; രൂക്ഷ വിമര്‍ശനം

National
  •  2 days ago
No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  2 days ago
No Image

കെട്ടിടങ്ങളെ തീപിടുത്തത്തിൽ നിന്ന് സംരക്ഷിക്കാനും, അപകട മുന്നറിയിപ്പുകൾ നൽകാനും ഇനി പുതിയ സ്ഥാപനം; ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് സ്ഥാപിച്ച് യുഎഇ പ്രസിഡന്റ്

uae
  •  2 days ago