ശ്രീനാരായണഗുരു സമാധി ദിനാചരണം ആചരിച്ചു
പാലക്കാട്: ഗുരുധര്‍മ്മ പ്രചരണ സഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരു സമാധി ദിനാചരണം ആചരിച്ചു. മണലി ആസ്ഥാനത്ത് നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത ഉദ്ഘാടനം ചെയ്തു. ആത്മീയ പ്രഭാഷണവും നടന്നു. ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് സി.ജി. മണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. വിജയ മോഹനന്‍, ട്രഷറര്‍ കാപ്പില്‍ മോഹനന്‍, വൈസ് പ്രസിഡന്റ് വി.പി. അനന്ദനാരായണന്‍, വി. ചന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, ചെമ്പക്കര സുകുമാരന്‍, വി. രാധാകൃഷ്ണന്‍, കെ.എ. രാജാ ഗോപി, സി.വി. ത്യാഗരാജന്‍, പി.കെ. സജീവ്, സി.എന്‍. സുകുമാരന്‍, എ.കെ. ദിനേശന്‍, കെ. മണി, സി.ജി. ലളിത, സി.എന്‍. വിജയന്‍, ബലസുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
പാലക്കാട്: എസ്.എന്‍.ഡി.പി യോഗം പാലക്കാട് യൂണിയന്‍ ശ്രീനാരായണഗുരു സമാധി ദിനാചരണം ആചരിച്ചു. കോട്ടമൈതാനം രക്ഷസാക്ഷി മണ്ഡപത്തിന് മുന്നില്‍ യൂണിയന്റെ നേതൃത്വത്തില്‍ സമൂഹ പ്രാര്‍ത്ഥന നടന്നു. ഭാരവാഹികളായ പ്രേമകുമാരി ശിവദാസ്, പത്മാവതി പ്രഭാകരന്‍, ജ്യോതി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂണിയന്‍ പ്രസിഡന്റ് ആര്‍. ഭാസ്‌കരന്‍, സെക്രട്ടറി കെ.ആര്‍. ഗോപിനാഥ്, വൈസ് പ്രസിഡന്റ് യു. പ്രാഭാകരന്‍, ഡയറക്ടര്‍മാരായ ടി. സ്വാമിനാഥന്‍, ബി. വിശ്വനാഥന്‍, അഡ്വ. രഘു, യൂണിയന്‍ കൗണ്‍സിലര്‍മാരായ ആര്‍. പ്രകാശന്‍, ജി. രവീന്ദ്രന്‍, കെ. അരവിന്ദാക്ഷന്‍, രവി എലപ്പുള്ളി, അനന്തകുമാര്‍, യൂത്ത് മൂവേമെന്റ് ഭാരവാഹികളായ വി. സുരേഷ്, നിവിന്‍ ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."