HOME
DETAILS
MAL
അന്വേഷണ ഏജന്‍സികളുടെ ദേശീയ സമ്മേളനത്തിന് തുടക്കം
backup
August 12 2016 | 20:08 PM
ന്യൂഡല്‍ഹി: രാജ്യത്തെ അന്വേഷണ ഏജന്‍സികളുടെ ആദ്യ ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ബ്യൂറോ ഓഫ് പൊലിസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റും ദേശീയ അന്വേഷണ ഏജന്‍സിയും സംയുക്തമായാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കേന്ദ്ര പൊലിസ് സംഘടനകളുടെയും ഡയറക്ടര്‍ ജനറല്‍മാര്‍, ക്രൈം ബ്രാഞ്ചുകളുടെയും ആന്റി ടെററിസം സ്ക്വാഡ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തുടങ്ങിയവയുടെ മേധാവികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."