ആദിവാസി വിഭാഗങ്ങളുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം അട്ടിമറിക്കപ്പെട്ടെന്ന്
മാനന്തവാടി: 2014 മാര്‍ച്ച് 31 വരെ കുടിശ്ശികയായ ആദിവാസി വിഭാഗങ്ങളുടെ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന ഗവ.പ്രഖ്യാപനം അട്ടിമറിക്കപ്പെട്ടതായി ആദിവാസി സംഘം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഈ പദ്ധതിക്ക് വേണ്ടി പൊതുഖജനാവില്‍ നിന്നു അനുവദിച്ച പണം ചിലര്‍ കൈക്കലാക്കിയിരിക്കുകയാണ്.
അപേക്ഷ കൊടുത്ത് കാത്തിരുന്ന ആദിവാസികള്‍ക്ക് ലഭിച്ചത് ബാങ്കുകളില്‍ നിന്നുള്ള ജപ്തി നോട്ടീസുകളാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഈ നടപടി സര്‍ക്കാരും ബാങ്കുകളും തമ്മിലുള്ള രഹസ്യ ധാരണയുടെ ഭാഗമായേ കാണാന്‍ കഴിയു.
ആദിവാസി വിഭാഗത്തിലെ വായ്പയെടുത്ത മുഴുവന്‍ ആളുകളുടെയും വായ്പകള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കണണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
2014 ലെ വായ്പ കുടിശ്ശിക എന്നത് മാറ്റി 2017 വര്‍ഷം എന്ന് പുനക്രമീകരിക്കണം. കാര്‍ഷിക കടങ്ങള്‍ എന്ന തരം തിരിവില്ലാതെ ആദിവാസികള്‍ ബാങ്കില്‍ നിന്നും എടുത്ത എല്ലാ വായ്പകളും എഴുതിത്തള്ളണം.
കടകെണി മൂലം ആത്മഹത്യ ചെയ്ത ആദിവാസിയായ രാമചന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ മാസം 26ന് കല്‍പ്പറ്റ സ്പാര്‍ക്ക് റെസിഡന്‍സിയില്‍ വായ്പ കുടിശ്ശികയായ ആദിവാസി കര്‍ഷകരുടെ കൂട്ടായ്മ സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പി അബ്ദുല്‍ സത്താര്‍, കെ.എം പൊന്നു, പാലേരി രാമന്, കെ മോഹന്‍ദാസ്, സി.എ ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."