പൊതു സ്വത്ത് വന്‍കിടക്കാര്‍ക്ക് തീറെഴുതുന്നു: ഡീന്‍ കുര്യാക്കോസ്
കുട്ടനാട് :കേരളത്തിലെ പൈതൃക സമ്പത്തുകളും കണ്ണായ ഭൂമികളും ഭൂമാഫിയകള്‍ക്കും വന്‍കിടക്കാര്‍ക്കും തീറെഴുതി കൊടുത്തുള്ള ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മന്ത്രി തോമസ് ചാണ്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് സജി ജോസഫ് നെടുമുടി പൂപ്പള്ളിയില്‍ നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഭൂമി കൈയ്യേറി പാവപ്പെട്ട കര്‍ഷക തൊഴിലാളികളുടെ മിച്ചഭൂമി തട്ടിയെടുത്ത തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ കാണിക്കുന്നത്. ഈ തെറ്റു തിരുത്തി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം. അല്ലാത്തപക്ഷം കേരളം കണ്ടിട്ടില്ലാത്ത സമര പോരാട്ടങ്ങള്‍ക്കു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്നും ഡീന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ദിനേശ് ബാബു ഉദ്ഘാടന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജി. മുകുന്ദന്‍പിള്ള, കെ.ഗോപകുമാര്‍, പ്രതാപന് പറവേലി, ജെ.ടി. റാംസെ, ജോസഫ് ചേക്കോടന്‍, വി.കെ. സേവ്യര്‍, ബന്‍സണ്‍ ജോസഫ്, പുഷ്പ ലിജോ, സി.വി. രാജീവ്, ജനൂബ് പുഷ്പാധരന്‍, ടെസി ജോസഫ്, ജോര്‍ജ് മാത്യു പഞ്ഞിമരം, എസ്.റോബിച്ചന്, ബിജോമോന്‍, ജനറ്റ് ജേക്കബ്, റിഗോ ചക്കാത്ര, റോജന്‍ ഇടിക്കുള, ജസ്റ്റിന് മാളിയേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."