തഴുപ്പ് സര്‍ക്യൂട്ട് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു
തുറവൂര്‍: വിനോദസഞ്ചാരികള്‍ക്കായി കുത്തിയതോട് ഗ്രാമപഞ്ചായത്തില്‍ സര്‍ക്യൂട്ട് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ദേശിയപാത 66ല്‍ കുത്തിയതോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തഴുപ്പ് ഗ്രാമത്തിലാണ് സര്‍ക്യൂട്ട് ടൂറിസം പദ്ധതി ഒരുങ്ങിയിരിക്കുന്നത്.
വിനോദസഞ്ചാരികള്‍ക്ക് കായല്‍ മാര്‍ഗവും റോഡ് മാര്‍ഗവും ഇവിടെയെത്തി കാഴ്ചകള്‍ കണ്ട് വിശ്രമിച്ച ശേഷം യാത്ര തുടരാം. എ.എം.ആരീഫ് എം.എല്‍.എ.യുടെ നിര്‍ദ്ദേശാനുസരണം വിനോദ സഞ്ചാര വകുപ്പിന്റെ ടൂറിസം പദ്ധതിയില്‍പ്പെടുത്തി ഒരു കോടി 35 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ബോട്ട് ജെട്ടി, കോപ്പി ഷോപ്പ്, കുട്ടികളുടെ പാര്‍ക്ക് വിശ്രമിക്കാന്‍ പുല്‍ത്തകിടി തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. അവസാന ഘട്ട മിനുക്കുപണികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്നും ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞാല്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. തഴുപ്പ് ജംങ്ഷന്‍ മുതല്‍ പദ്ധതി പ്രദേശം വരെയുള്ള രണ്ടു കിലോമീറ്റര്‍ ടാര്‍ റോഡ് പൊട്ടിപൊളിഞ്ഞ് യാത്രാ യോഗ്യമല്ലാതായിരിക്കുകയാണ്. പദ്ധതിയില്‍പ്പെടുത്തി ഈ റോഡ് കൂടി അറ്റകുറ്റപ്പണി നടത്തിയാലേ ജനങ്ങള്‍ക്ക് പ്രയോജനകരമാകുകയുള്ളൂ. കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പിനെ പുറം ലോകവുമായി അറിയാന്‍ കഴിയുന്ന പദ്ധതിയാണിത്. ഇതുമായി ബന്ധപ്പെട്ട അനുബന്ധ തൊഴിലവസരങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ പ്രദേശവാസികള്‍ക്ക് പ്രയോജനകരമാകുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."