മണല്‍വിതരണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: അഴീക്കല്‍ തുറമുഖ മണല്‍ വിതരണം കാര്യക്ഷമമാക്കാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അഴീക്കോട്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, വളപട്ടണം, മാട്ടൂല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മണല്‍വിതരണ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ പഞ്ചായത്തുകളിലും മണല്‍ വാരുന്നതിനും അവ സംസ്‌കരിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓരോ പഞ്ചായത്തിലും മൂന്നു വീതം മണല്‍ വിതരണ കേന്ദ്രങ്ങള്‍ ആരം്ഭിക്കുന്നതോടെ 75,000 ടണ്‍ മണല്‍ വീതം വിതരണം ചെയ്യാനാവും. മണല്‍ ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 25ന് പുതിയ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സി-ഡിറ്റ് പ്രതിനിധികള്‍ അറിയിച്ചു. പഞ്ചായത്തുകള്‍ വഴി മണല്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഈ രംഗത്തെ കടുത്ത ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്. ഇതുവഴി പഞ്ചായത്തുകള്‍ക്ക് അധികവരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."