HOME
DETAILS
MAL
റോഹിംഗ്യന്‍ വിഷയത്തില്‍ കേന്ദ്രം പാരമ്പര്യത്തെ അപമാനിച്ചു: വി.ഡി സതീശന്‍
backup
September 23 2017 | 05:09 AM
കണ്ണൂര്‍: റോഹിംഗ്യന്‍ ജനതയ്ക്ക് അഭയം നല്‍കുന്നതില്‍ വിമുഖത കാട്ടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ഭാരതത്തിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. കണ്ണൂരില്‍ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്ത് ഭരണസാരഥ്യം വഹിച്ച കഴിഞ്ഞകാലഘട്ടങ്ങളില്‍ മഹാനായ ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധിയുടെ കാലഘട്ടം വരെ ഒട്ടേറെ അഭയാര്‍ഥി പ്രവാഹം രാജ്യത്തുണ്ടായിട്ടും ദുരിതമനുഭവിക്കുന്ന ജനതക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെ പരിഹരിച്ച മാതൃക മോദി മനസിലാക്കണമെന്നും സതീശന്‍ പറഞ്ഞു. സതീശന്‍ പാച്ചേനി അധ്യക്ഷനായി. പി. രാമകൃഷ്ണന്‍, വി.എ നാരായണന്‍, സുമാ ബാലകൃഷ്ണന്‍, എ.ഡി മുസ്തഫ, കെ. സുരേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."