നിരാഹാരമിരുന്നയാളെ അറസ്റ്റ് ചെയ്തു നീക്കി
തളിപ്പറമ്പ്: നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുളള നീക്കത്തിനെതിരേ കീഴാറ്റൂരില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന സമരനായകന്‍ സുരേഷ് കീഴാറ്റൂരിനെ പൊലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. കര്‍ഷകത്തൊഴിലാളിയായ നമ്പ്രാടത്ത് ജാനകി നിരാഹാരം തുടങ്ങി. ഇന്നലെ വൈകുന്നേരം മൂന്നരയോടെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായ തഹസില്‍ദാര്‍ എം. മുരളിയെത്തി സുരേഷിന്റെ ആരോഗ്യനില മോശമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് എസ്.ഐ പി.എ ബിനുമോഹന്റെ നേതൃത്വത്തില്‍ ഡോക്ടറുമായെത്തി പരിശോധന നടത്തി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പി. ബാലകൃഷ്ണന്‍, സി. മനോഹരന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. സി.പി.എം മേല്‍ഘടകങ്ങളുടെ എതിര്‍പ്പ് ലംഘിച്ച് വയല്‍കിളികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തുന്ന സമരം 14ാം ദിവസത്തിലേക്ക് കടന്നു.
സി.പി.ഐ, ആര്‍.എസ്.എസ്, സി.പി.എം(റെഡ് ഫഌഗ്), വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ രാഷ്ട്രീയ സംഘടനകളും, ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുളള നിരവധി പരിസ്ഥിതി സംഘടനകളും പിന്തുണയുമായി എത്തിയിരുന്നു. ജില്ലയിലെ പരിസ്ഥിതി, പൗരാവകാശ, പ്രതിരോധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഐക്യദാര്‍ഢ്യ സമിതിക്ക് രൂപം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."