മുഹമ്മദ് റിയാസ് മുസ്‌ലിയാര്‍ വധക്കേസ്: പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തില്ല
കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകനും പള്ളി മുഅദ്ദീനുമായ കെ.എസ് മുഹമ്മദ് റിയാസ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരേ അന്വേഷണ സംഘം യു.എ.പി.എ ചുമത്തില്ലെന്ന് ഉറപ്പായി. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ടു രംഗത്തുള്ള വിവിധ സംഘടനകള്‍ക്ക് ആഭ്യന്തര വകുപ്പില്‍ നിന്നു ലഭിക്കുന്ന അനൗപചാരിക മറുപടികള്‍ ഇത്തരത്തിലുള്ളതാണ്.
സംസ്ഥാന സര്‍ക്കാര്‍ യു.എ.പി.എ നടപ്പാക്കുന്നതിനെതണ്ടിണ്ടണ്ടണ്ടരാണെന്നും അതിനാല്‍ റിയാസ് മുസ്‌ലിയാര്‍ വധക്കേസില്‍ യു.എ.പി.എ ചുമത്താനാവില്ലെന്നും ആഭ്യന്തര വകുപ്പ് അനൗപചാരികമായി വിവിധ സംഘടനകളെ അറിയിച്ചു കഴിഞ്ഞു. പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്നു മുഹമ്മദ് റിയാസ് മുസ്‌ലിയാരുടെ ബന്ധുക്കളും അദ്ദേഹം ജോലി ചെയ്തിരുന്ന പള്ളിയിലെ കമ്മിറ്റിയും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
മുന്‍ധാരണയോടെയും വര്‍ഗീയത ആളിക്കത്തിക്കുക, സംഘര്‍ഷവും കലാപവും ഉണ്ടാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയുമാണ് പ്രതികള്‍ കുറ്റം ചെയ്തതെന്ന് അന്വേഷണ സംഘം പ്രാഥമിക വിവര റിപ്പോര്‍ട്ടിലും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ നിയമപരമായി പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്താവുന്നതാണെന്നു വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നു. പ്രമാദമായ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസിലും പ്രതികള്‍ക്കെതിരേ യു.എ.പി.എ പോലുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനും കഴിയുമെന്നു നിയമ വിദഗ്ധര്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനു സര്‍ക്കാരിന്റെ അനുമതിയോടെ കോടതിയില്‍ പ്രത്യേക ഹരജി നല്‍കി റിയാസ് മുസ്‌ലിയാര്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്താന്‍ ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ നിലവിലെ നിലപാടിനെ തുടര്‍ന്നു പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തില്ലെന്നു തീര്‍ച്ചയാണെന്നാണ് ഈ ആവശ്യമുന്നയിച്ച സംഘടനകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 21ന് അര്‍ദ്ധരാത്രിയിലാണു കുടക് മടിക്കേരി സ്വദേശിയായ മുഹമ്മദ് റിയാസ് മുസ്‌ലിയാരെ പളളിക്കകത്തു വച്ച് കുത്തിക്കൊലപ്പെടുത്തുന്നത്.
സംഭവം നടന്ന് ഏതാനും ദിവസത്തിനുള്ളില്‍ തന്നെ പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിച്ചു കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
കേളുഗുഡെ അയ്യപ്പ നഗറിലെ ഭജന മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (19), അയ്യപ്പ നഗറിലെ എസ് നിതിന്‍ റാവു (19), കേളുഗുഡൈ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസില്‍ പ്രതികളായി റിമാന്‍ഡില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."