കായല്‍ കയ്യേറിയിട്ടില്ലെന്നാവര്ത്തിച്ച് തോമസ് ചാണ്ടി
ആലപ്പുഴ: താന്‍ കായല്‍ കൈയ്യേറി റിസോര്‍ട്ട് നിര്‍മിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് താന്‍ മണ്ണിട്ട് നികത്തിയത്. ആരെല്ലാം വിചാരിച്ചാലും താന്‍ ഭൂമി കൈയ്യേറിയെന്ന് തെളിയിക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലേക്ക് പാലസിലേക്കുള്ള വഴി ഏതാണെന്ന് എനിക്കോ സര്‍ക്കാരിനോ അറിയില്ല. വഴി സര്‍ക്കാര്‍ കാണിച്ചു തന്നാല്‍ മണ്ണിട്ട് നികത്തിയത് മാറ്റാന്‍ തയ്യാറാണ്.
തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണ്. തന്റെ വാദം കേൾക്കാതെയാണ് ആലപ്പുഴ ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകിയത്.
തനിക്ക് മൂന്ന് ഏക്കര്‍ 10 സെന്റ് സ്ഥലമുണ്ട്. അതില്‍ ഒരേക്കറിലേ നിര്‍മാണം നടത്തിയിട്ടുള്ളു. ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ ഫയല്‍ സൂക്ഷിക്കേണ്ടത് തന്റെ ജോലിയല്ല. കെട്ടിടങ്ങളുടെ അനുമതി സംബന്ധിച്ച വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."